ബിഗ് ബോസിലെ വാശിയേറിയ ടാസ്ക്കുകളാണ് ലക്ഷ്വറി ബജറ്റ് ടാസ്ക്കും ക്യാപ്റ്റൻ സ്ഥാനത്തിന് വേണ്ടിയുള്ള ടാസ്ക്കും. പലപ്പോഴും ഈ ടാസ്ക്കുകളില് കയ്യാങ്കളിയോളമെത്തുന്ന സംഘര്‍ഷങ്ങളുമുണ്ടാകാറുണ്ട്. എന്നാൽ ഇന്നലെ നടന്നക്യാപ്റ്റൻ സ്ഥാനത്തിനു വേണ്ടിയുള്ള ടാസ്ക്കില് സുജോയെയും അമൃത, അഭിരാമി എന്നിവരെയും പിന്നിലാക്കി ഫുക്രുവാണ് വിജയിച്ചത്.
ആക്ടിവിറ്റി ഏരിയയില്‍ ഒരു പെട്ടിയ്ക്കുള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന തെര്‍മോക്കോള്‍ ബോളുകള്‍ വാരിയെടുത്ത് കുറച്ചു മാറി സ്ഥാപിച്ചിരിക്കുന്ന ഫിഷ് ബൗളുകളില്‍ നിറയ്ക്കുക എന്നതായിരുന്നു ക്യാപ്റ്റൻസി ടാസ്ക്ക്. ബോക്സിങ് ഗ്ലൗസ് ധരിച്ചു വേണം മത്സരാര്‍ഥികള്‍ തെര്‍മോക്കോള്‍ ബോളുകള്‍ വാരാനും വേഗത്തിലെത്തി ബൗളുകളില്‍ നിറയ്ക്കാനും.ഇരട്ട മത്സരാര്‍ഥികളായ അമൃതയും അഭിരാമിയും ഓരോ കൈയ്യില്‍ വീതം ഗ്ലൗസ് ധരിച്ചിട്ടു ഒരുമിച്ചു നിന്നു വേണം മത്സരിക്കാന്‍. അമിതമായ വേഗത്തില്‍ ഓടിയാല്‍ തെര്‍മോകോള്‍ ബോളുകള്‍ പറന്നു പോകുമെന്നതും ധൃതി വെച്ചാല്‍ ബൗളില്‍ നിറയ്ക്കുന്നതിനിടെ താഴെ വീഴുമെന്നതുമായിരുന്നു പ്രതിസന്ധി.
സുജോ അല്പം പിന്നിലായിരുന്നുവെങ്കിലും അമൃത – അഭിരാമിയും ഫുക്രുവും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു നടന്നത്. ബസര്‍ ശബ്ദം മുഴങ്ങിയതോടെ ഏകദേശം മുഴുവനായും നിറഞ്ഞ തങ്ങളുടെ ബൗള്‍ ഉയര്‍ത്തിക്കാട്ടി അമൃതയും അഭിരാമിയും ആഹ്ളാദപ്രകടനം നടത്തിയെങ്കിലും ഫുക്രുവിന്റെ ബൗളില്‍ ഇതിലും നിറഞ്ഞിട്ടുണ്ടെന്ന് കണ്ടതോടെ മത്സരത്തിൽ വിജയിച്ചത് ഫുക്രുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് എന്തിനു വേണ്ടിയാണ് താൻ ജയിച്ചുവെന്ന് അറിയുമോയെന്ന് ഫുക്രു ആര്യ, വീണ, സൂരജ്, പാഷാണം ഷാജി, ജസ്ല, സാൻഡ്ര എന്നിവരടങ്ങുന്ന സംഘത്തോട് പറയുകയുണ്ടായി.
ഇതാണ് ക്വാളിറ്റിയെന്ന് തെളിയിക്കാനാണ് ഞാന്‍ ജയിച്ചതെന്നായിരുന്നു ഫുക്രുവിന്റെ പ്രതികരണം. എനിക്ക് ടോപ് ഫൈവിലെത്താനുള്ള ക്വാളിറ്റിയില്ലെന്നല്ലേ അമൃതയും അഭിരാമിയും അലസാൻഡ്രയോട് പറഞ്ഞത്. ഇതാണ് ക്വാളിറ്റിയെന്നും, ഇതു ഞാന്‍ പറയും എന്നു ഫുക്രു വ്യക്തമാക്കി.
Post Your Comments