ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ട്രാന്‍സ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിൽ ഫഹദിന്റെ പ്രകടനം ഏറെ അത്ഭുതപ്പെടുത്തുന്നതായും പ്രേക്ഷകര്‍ പറയുന്നു. നായികയായി എത്തിയ നസ്രിയയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നസ്രിയയും ഒന്നിച്ചെത്തിയ ചിത്രം കൂടിയാണ് ട്രാൻസ്. ഇപ്പോഴിതാ ചിത്രത്തിലെ നസ്രിയയുമൊത്തുള്ള ഒരു രംഗം താന്‍ അമല്‍ നീരദിനോട് ചോദിച്ച് വാങ്ങിയതാണെന്ന് പറയുകയാണ് ഫഹദ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഈ കാര്യം പറയുന്നത്.
‘എന്നോടു പറയുന്നതിനു മുമ്പേ നസ്രിയയോട് അന്‍വര്‍, ട്രാന്‍സിലെ എസ്തര്‍ ലോപസിനെ അവതരിപ്പിച്ചിരുന്നു. ഞാന്‍ ആവേശത്തോടെ ചെയ്യുന്ന കഥാപാത്രങ്ങള്‍ പോലെ തന്നെ ആവേശകരമെന്നു തോന്നുന്നവ നസ്രിയയും സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. നസ്രിയയുമായുള്ള എന്റെ സ്ലോ മോഷന്‍ സീന്‍ പോലും ഞാനും നസ്രിയയും അമലിനോട് ചോദിച്ചു വാങ്ങിച്ചതാണ്. അമല്‍ ഷൂട്ട് ചെയ്യുന്ന സിനിമയില്‍ സ്ലോ മോഷനില്‍ നടക്കുകയെന്ന് പറഞ്ഞാല്‍…ഇറ്റ്‌സ് റിയലി എക്‌സൈറ്റിങ്’ ഫഹദ് പറഞ്ഞു.
Post Your Comments