സിപിഐ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുമതി നല്കിയ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. എത്ര രൂപയ്ക്കാണ് നിങ്ങളെ വിൽക്കാൻ വെച്ചിരിക്കുന്നത് എന്നായിരുന്നു കെജ്രിവാളിനോട് അനുരാഗ് കശ്യപിന്റെ ചോദ്യം. ട്വീറ്റിലൂടെയാണ് അനുരാഗ് കശ്യപിന്റെ വിമർശനം.
‘’മിസ്റ്റര്‍ അരവിന്ദ് കെജ്രിവാള് ജി, നിങ്ങളോട് എന്ത് പറയാനാണ്? നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ നിങ്ങളെ സംബന്ധിച്ച് അതൊരു പ്രശംസയ്ക്ക് തുല്യമാണ്. നിങ്ങളും ആംആദ്മി പാർട്ടിയും അസ്തിത്വമില്ലാത്തവരാണ്. എത്ര രൂപയ്ക്കാണ് നിങ്ങൾ സ്വയം വിൽക്കാൻ വച്ചിരിക്കുന്നത്?” അനുരാഗ് ട്വീറ്റിൽ ചോദിക്കുന്നു.
വെള്ളിയാഴ്ചയാണ് ഡൽഹി സര്‍ക്കാര്‍ മുൻ ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റ് കൂടിയായ കനയ്യ കുമാര്‍ ഉള്‍പ്പെടെ പത്തു പേരെ വിചാരണ ചെയ്യാൻ ഡൽഹി സര്‍ക്കാരിന് അനുമതി നല്‍കിയത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് കനയ്യകുമാറിന് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. രാജ്യദ്രോഹക്കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ തടസ്സമില്ലെന്ന് കെജ്രിവാള് സര്‍ക്കാര്‍ അറിയിച്ചതാണ് വൻവിവാദങ്ങൾക്ക് കാരണമായിത്തീർന്നിരിക്കുന്നത്.
Post Your Comments