CinemaGeneralLatest NewsMollywoodNEWS

‘കാര്‍ നിര്‍ത്താന്‍ ഞാൻ ഡ്രൈവറോട് ആവശ്യപ്പെട്ടിടും അയാൾ നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചു ; ദുരനുഭവം പങ്കുവെച്ച് നടി അ‍ഞ്ജലി അമീർ

ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്തുന്നത്

റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ദൃശ്യവിനോദ രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ നടിയാണ് അ‍‍ഞ്ജലി അമീർ. സിനിമയും മോഡലിങ്ങും പോലെ തന്നെ  യാത്രകളും താരത്തിന് ഇഷ്ട്മാണ്. സ്വസ്ഥമായും സമാധാനമായും സമയം ചെലവഴിക്കാനുള്ള ഏറ്റവും നല്ല മാർഗമായിട്ടാണ് യാത്രകളെ അ‍‍ഞ്ജലി കാണുന്നത്. എന്നാല്‍ രാത്രിയിലെ സഞ്ചാരങ്ങളോട് എനിക്കിപ്പോള്‍ വല്ലാത്ത ഭയം ആണ്. അതിനു കാരണമുണ്ട്. ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്താറ്, അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത് അ‍‍ഞ്ജലി പറയുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് നടി  ഈ കാര്യം പറയുന്നത്

അ‍ഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ :

.
”ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്താറ്, അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് ആ ദുരനുഭവം ഉണ്ടായത്. ഞാന്‍ കാറില്‍ ഉറക്കത്തിലായിരുന്നു  സേലത്തിനടുത്തായി ഒരു സ്ഥലത്ത് എത്തിയപ്പോൾ പെട്ടെന്ന് കാറിനു നേരെ കല്ലേറ് നടന്നിരുന്നു .  എന്റെ സൈഡിലായി ഡോറില്‍ വന്ന് ഒരു കല്ല് ഭയങ്കര ശബ്ദത്തോടെ പതിച്ചു. ഞെട്ടിയെഴുന്നേറ്റ ഞാന്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ പുള്ളി വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോന്നു. വണ്ടി നിര്‍ത്തി എന്താണ് സംഭവിച്ചതെന്നു നോക്കാമായിരുന്നുവെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും പുള്ളി ഒന്നും മിണ്ടിയില്ല. പിന്നീട് കാര്‍ ഏതാണ്ട് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഒരു പെട്രോള്‍ പമ്പും ടോളുമൊക്കെയുള്ള സ്ഥലത്ത് നിര്‍ത്തി. അവിടെ നിന്ന പോലിസുകാരോട് എന്റെ ഡ്രൈവര്‍ സംഭവം വിവരിച്ചു. അപ്പോഴാണ് അവര്‍ ആ ഞെട്ടിക്കുന്ന വിവരം ഞങ്ങളോട് പറയുന്നത്.

ഇത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നും, പ്രത്യേകിച്ച് രാത്രിയില്‍ ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്കു നേരെയാണ് ഈ ആക്രമണം നടക്കുന്നത്. വാഹനങ്ങള്‍ക്കു നേരെ കല്ലെറിയും. എന്താണെന്നറിയാന്‍ വണ്ടി നിര്‍ത്തുന്നവരെ ഒരു സംഘം ആളുകള്‍ ആക്രമിക്കും ഇതാണ്‌ അവർ ചെയ്യുന്നത്. മോഷണം, പിടിച്ചുപറി എന്നിവയൊക്കെയാണ് ഇവരുടെ ലക്ഷ്യം എങ്കിലും ചിലപ്പോള്‍ ഇത് കാരണം അപകടം വരെ സംഭവിക്കാം.
പല സംഘങ്ങളായി കാറിലും മറ്റും റോഡില്‍ പലയിടത്തായി തമ്പടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും കൂടി ആ പൊലീസുകാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഭയന്നു അഞ്ജലി പറഞ്ഞു. എന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താന്‍ തോന്നാതിരുന്നത് രക്ഷയായെന്നും അഞ്ജലി വ്യക്തമാക്കി. ഒപ്പം എല്ലാവരോടുമായി പരമാവധി രാത്രിയിലെ യാത്രകള്‍ ഒഴിവാക്കാനും, ഒഴിവാക്കാന്‍ സാധിക്കാത്തതാണെങ്കില്‍ ഒറ്റയ്ക്കു പോകാതെ നോക്കാനും അഞ്ജലി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button