GeneralLatest NewsMollywoodNEWS

നടി ആക്രമിക്കപ്പെട്ട കേസ് ; കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

കുഞ്ചാക്കോ ബോബന്‍ അടക്കം മൂന്ന് പേരെയാണ് വെള്ളിയാഴ്ച  വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്. വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാൽ സമൻസ് കൈപ്പറ്റുകയോ അവധി അപേക്ഷ നൽകുകയോ കുഞ്ചാക്കോ ബോബൻ ചെയ്തില്ല. ഇതിനെ തുടർന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് ജാമ്യത്തോടു കൂടിയ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. വിസ്താരം തുടരുന്ന മാര്‍ച്ച് നാലിന് നടൻ ഹാജരാകണം.

കുഞ്ചാക്കോ ബോബന്‍ അടക്കം മൂന്ന് പേരെയാണ് വെള്ളിയാഴ്ച   വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്.  ഇതില്‍ മറ്റ് സാക്ഷികളായ ഗീതു മോഹന്‍ദാസും സംയുക്താ വര്‍മയും രാവിലെ തന്നെ കോടതിയിലെത്തി. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബൻ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. മാത്രമല്ല നിരവധി സ്റ്റേജ് ഷോകളിൽ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബൻ പങ്കെടുത്തിട്ടുണ്ട്. ഇവർ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കോ ബോബൻ. അതിനാൽ കേസിലെ നിർണ്ണായക സാക്ഷികളിൽ ഒരാളായിട്ടാണ് കുഞ്ചാക്കോ ബോബനെ പ്രോസിക്യൂഷൻ അവതരിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button