CinemaGeneralKollywoodLatest NewsNEWS

‘ആ ചിത്രത്തിലെ കിടപ്പറ രംഗത്തിന് ശേഷം മടുപ്പ് തോന്നുന്നു ‘; ഇതിനായി പ്രതിഫലം കുറയ്ക്കാനും തയ്യാറെന്ന് നടി ആൻഡ്രിയ ജെർമിയ

ആൻഡ്രിയയും സ്‌ക്രീനിലെ ഭർത്താവ് അമീറും തമ്മിലുള്ള കിടപ്പറ രംഗം ഉൾപ്പെടെ നിരവധി റൊമാന്റിക് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു

ഗായികയായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറിയ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമാക്കുന്ന നടി കൂടിയാണ് ആന്‍ഡ്രിയ.  വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നൈ എന്ന ചിത്രത്തിലെ ആന്‍ഡ്രിയ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ നിന്ന് ഇപ്പോഴുംമാഞ്ഞിട്ടില്ല. ഇപ്പോഴിതാ സിനിമയിൽ ചെയ്ത്  കിടപ്പറ രംഗങ്ങളിൽ ഖേദിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ആൻഡ്രിയയും സ്‌ക്രീനിലെ ഭർത്താവ് അമീറും തമ്മിലുള്ള കിടപ്പറ രംഗം ഉൾപ്പെടെ നിരവധി റൊമാന്റിക് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇതിൽ ഖേദിക്കുന്നുവെന്നാണ് താരം പറയുന്നത്. കാരണം ഈ സിനിമയ്ക്ക് ശേഷം ഇത്തരം വേഷങ്ങളുമായി നിരവധി സംവിധായകർ തന്നെ സമീപിച്ചിരുന്നതായും ആൻഡ്രിയ പറയുന്നു. എന്നാൽ അത്തരം കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ തനിക്ക് മടുപ്പുണ്ടെന്നും, അതേ വേഷങ്ങൾ വീണ്ടും വീണ്ടും അവതരിപ്പിക്കാൻ തയ്യാറല്ലെന്നും നടി പറഞ്ഞു. കിടപ്പറ രംഗങ്ങളില്ലാത്ത കഥാപാത്രങ്ങളാണ് അവതരിപ്പിക്കാൻ ആഗ്രഹമെന്നും, മികച്ച കഥാപാത്രമാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും ആന്‍ഡ്രിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button