ബിഗ് ബോസിൽ കഴിഞ്ഞ ആഴ്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. എന്നാൽ ഇവർ ആര്യ വീണ എന്ന ഗ്രൂപ്പിൽ ഉൾപ്പെടാതെ രജിത്തുമായിട്ടാണ് കുടുതലും സൗഹൃദം നടത്തിയിരിക്കുന്നത്. എന്നാൽ ഇരുവർക്കും എതിരെ ആര്യയും വീണയുമടക്കമുള്ളവര് പല ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും അമൃതയെ ബാധിക്കാറില്ല. അവരോട് തര്‍ക്കിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ വിഷയവുമായി യാതൊരു ബന്ധമില്ലാത്തതാണെന്നും തനിക്ക് അതിന് കഴിയില്ലെന്നും അമൃത രജിത്തിനോട് പറഞ്ഞിരുന്നു. ഇവിടെ ആക്ടീവായി നിന്നില്ലെങ്കില്‍ ജനങ്ങള്‍ പുറത്തുകളയുമെന്ന ഉപദേശം രജിത് അമൃതയ്ക്കും നല്കി. അങ്ങനെ ചര്‍ച്ചകള്‍ തടരുകയും അവര്‍ക്കിടയിലെ സൗഹൃദം മാറ്റമില്ലാതെ തുടരുകയുമാണ്.
സാധാരണ കൂട്ടത്തിലുള്ള പാട്ടുകാരെ ഇരുത്തി പാടിക്കുന്ന മറ്റ് മത്സരാര്‍ത്ഥികളാരും അമൃതയോടും അഭിരാമിയോടും അക്കാര്യം ആവശ്യപ്പെട്ട് കാണാറില്ല. എന്നാല്‍ രജിത്തിനായി ഒരു എആര്‍ റഹ്മാന് പ്രണയഗാനം പാടി നല്‍കുകയാണ് അമൃത. അവരുടെ പാട്ടുകേള്‍ക്കാന്‍ കൂടുതല്‍ ആരുമുണ്ടായില്ല. രജിത്തും സുജോയും മാത്രമാണ് അതിമനോഹരമായ ഈ ഗാനം ആസ്വദിച്ചിരുന്നത്. എന്നാൽ പാട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
.
Post Your Comments