
അങ്ങ് തമിഴകത്ത് മാത്രമല്ല, തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചിയാന്‍ വിക്രമിന്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്രലോകത്ത് വേഷപ്പകര്ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് വിക്രം.
എനാൽ ഇത്തവണ ഈ സൂപ്പർ താരം ഒന്നും രണ്ടും വേഷപ്പകര്‍ച്ചകള്‍ അല്ല, മറിച്ച് ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരമെത്തുന്നത്., കൂടാതെ 2020 മേയ് റിലീസായി പ്രഖ്യാപിച്ച കോബ്ര സയന്‍സ് ഫിക്ഷന്‍ ആണെന്നാണ് സൂചന. ശാസ്ത്രജ്ഞനായും, രാഷ്ട്രീയ നേതാവായും, പ്രൊഫസറായും, ആഫ്രിക്കന്‍ വംശജനായും വിക്രമിന്റെ വേഷപ്പകര്‍ച്ച കോബ്രയില്‍ ഉണ്ടെന്നറിയുന്നു. അന്യന്, ഇരുമുഖന്,ഐ എന്നീ സിനിമകള്‍ക്ക് ശേഷം വിക്രം വിവിധ ഗെറ്റപ്പുകളിലെത്തുന്ന സിനിമയുമാണ് കോബ്ര.
മലയാളത്തിലെ ശ്രദ്ധേയമായ യുവനടൻ ഷെയിന്‍ നിഗത്തെ നേരത്തെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. ജൂണ്‍, ബിഗ് ബ്രദര്‍ എന്നീ സിനിമകളില്‍ തിളങ്ങിയ സര്‍ജാനോ ഖാലിദ് ആണ് ഇപ്പോള്‍ മലയാളത്തില്‍ നിന്നുള്ള താരം.
അടിപൊളി ഏഴ് വ്യത്യസ്ത ലുക്കിലെത്തുന്ന താരത്തെ പോസ്റ്ററില്‍ കാണാം. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘ഇമൈക്ക നൊടികള്‍’, ‘ഡിമോണ്ടെ കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ക്രിക്കറ്റ് താരം ഇര്ഫാന് പഠാന് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘കോബ്ര’. സംഗീത മാന്ത്രികന് എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
Post Your Comments