സ്കൂള്‍ കാലത്തെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡിലെ പ്രിയ താരം ടൈഗര്‍ ഷ്‌റോഫ്. നടി ശ്രദ്ധ കപൂറിനെയാണ് ടൈഗര്‍ സ്‌നേഹിച്ചിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്ബോള്‍ തനിക്ക് ശ്രദ്ധയെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ തുറന്നു പറയാന്‍ പേടിയായിരുന്നു എന്നുമാണ് ടൈഗര്‍ പറയുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ഭാഗിയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖ പരിപാടിയിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.
അക്കാലത്ത് അവളെ പേടിയായത് കൊണ്ട് തന്നെ തന്റെ ഇഷ്ടത്തെക്കുറിച്ച് ശ്രദ്ധയോട് തുറന്നു പറഞ്ഞിരുന്നില്ലെന്നും ടൈഗര്‍ വ്യക്തമാക്കി. ‘എനിക്ക് പേടിയായിരുന്നു. ഞാന്‍ അവളെ നോക്കി നില്‍ക്കുമായിരുന്നു. മോശമായ രീതിയില്‍ ഒന്നുമല്ല. ദൂരെ നിന്ന് വെറുതെ നോക്കിനില്‍ക്കും. ഇടനാഴിയിലൂടെ എന്ന കടന്നുപോകുമ്ബോള്‍ അവളുടെ മുടി പറക്കുമായിരുന്നു.’ ടൈഗര്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ശ്രദ്ധ പറയുന്നത്.
ഭാഗി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ കപൂറും ടൈഗര്‍ ഷരോഫും ആദ്യമായി ഒന്നിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസിന് ഒരുങ്ങുകയാണ് ഇപ്പോള്‍.
Post Your Comments