CinemaGeneralNEWS

സുകൃതം എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയില്‍ മോനിഷയ്ക്ക് അപകടം സംഭവിച്ച അതേ സ്ഥലത്തായിരുന്നു എന്റെയും കാര്‍ അപടകത്തില്‍പ്പെട്ടത്

ഞാനും ഡ്രൈവറും എന്റെ മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

തനിക്ക് സംഭവിച്ച ഒരു കാര്‍ അപടകടത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി ശാന്തി കൃഷ്ണ.മോനിഷയ്ക്ക് സംഭവിച്ച അതെ സ്ഥലത്ത് വെച്ചാണ് തനിക്ക് കാര്‍അപകടം ഉണ്ടായതെന്നും ശാന്തി കൃഷ്ണ പറയുന്നു. .

‘ ‘സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയ ഒരു കാര്‍ ആക്സിഡന്റ്റ് സംഭവിച്ചത്. എന്റെ നെറ്റിയ്ക്കും, തലയ്ക്കും ചേര്‍ന്ന് വലിയ പരിക്കുണ്ടായി. ഒരു കാലഘട്ടത്തില്‍ ഡാന്‍സും സിനിമയും ഒന്നിച്ച് കൊണ്ട് പോയിരുന്നു. ‘സുകൃതം’ എന്ന സിനിമയുടെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ ഞാന്‍ പകല്‍ സമയത്തെ ചിത്രീകരണം കഴിഞ്ഞു കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി. തിരികെ വീണ്ടും എനിക്ക് രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. അങ്ങനെ അവിടെ നിന്ന് പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. ഏകദേശം മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വെച്ച് എന്റെയും കാര്‍ ആക്സിഡന്റായി. ഞാനും ഡ്രൈവറും എന്റെ മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്റെ മുഖത്ത് വലിയ സ്ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യസമയത്തുള്ള പരിചരണം സേവനം ഒരു നടി എന്ന നിലയില്‍ എന്‍റെ മുഖത്തെ ബാധിച്ചില്ല’.ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ശാന്തി കൃഷ്ണ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു

shortlink

Related Articles

Post Your Comments


Back to top button