പോരാമേ നിൻകൂടേ….പ്രണയം പങ്കിട്ട് റോണ്‍സണും നീരജയും; വൈറൽ വീഡിയോ

ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ

മലയാളികളുടെ ഇഷ്ട്ടപ്പെട്ട സീരിയൽ നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്, താരം വിവാഹിതനായത് അടുത്തിടെയായിരുന്നു. ഒരുകാലത്ത് മലയാളത്തില്‍ ബാലതാരമായി തിളങ്ങിയനീരജയായിരുന്നു വധു. മുമ്പേ പറക്കുന്ന പക്ഷികള്‍, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധിടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ.

പ്രശസ്ത സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. സീത, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് റോൺസൺ.

റോൺസൺ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹവേഷത്തില്‍ ആനപ്പുറത്ത് കയറിയ താരദമ്പതികളെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിയ്ഞ്ഞു, പോരാമേ നിൽകൂടേ എന്ന് തുടങ്ങുന്ന ​ഗാനത്തിനൊപ്പമാണ് താരങ്ങൾ തങ്ങളുടെ മനോഹര പ്രണയം പങ്കിടുന്നത്. .

Share
Leave a Comment