ഫേസ്ബുക്കില്‍ വ്യത്യസ്തമായ വായനക്കുറിപ്പുകള്‍ പങ്കുവയ്ക്കുന്ന പ്രശസ്ത തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ രഘുനാഥ് പലേരി ഇത്തവണ അനൂപ് മേനോന്‍റെ ഒരു പുസ്തകത്തെക്കുറിച്ച് തന്റെ ഫേസ്ബുക്കിലൂടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ്. ശ്രീ അനൂപ്‌മേനോന്റെ “ഭ്രമയാത്രികൻ” പുസ്തക
സ്റ്റാളിൽ കണ്ടപ്പോൾ ഒരാനന്ദം. നല്ല എഴുത്ത്. മനസ്സിനെ സ്പർശിക്കുന്ന കാഴ്ച്ചകൾ രഘുനാഥ് പലേരി ഫേസ്ബുക്കില്‍ കുറിക്കുന്നു.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മുൻപേ പറക്കുന്ന സമയ പക്ഷികൾക്കു പിറകെ
പറക്കുകയാണ് കാലം. പക്ഷികൾക്കും കാലത്തിനുമിടയിൽ ചിറകടികളുടെ സ്പന്ദ
ദൈർഘ്യം മാത്രം. പറന്നു പറന്ന് ജീവിത കാലത്തിന്റെ അതിർ വേലിക്കരികിൽ എത്തുമ്പോൾ ആ ചിറകടി സ്പന്ദം ശിരസ്സിലൊന്ന് തൊട്ട് അനുഗ്രഹിച്ചു നമസ്‌ക്കരിച്ചും നമ്മെ കടന്നു പോകുന്നു. നമ്മൾ അവിടെ നിശ്ചലം നിശ്ശബ്ദം നിദ്രയിൽ വീഴുന്നു. പിന്നീടെന്നെങ്കിലും ഉണർന്നുവോ എന്നുപോലും നമ്മൾ അറിയുന്നില്ല.
ശ്രീ അനൂപ്‌മേനോന്റെ “ഭ്രമയാത്രികൻ” പുസ്തക
സ്റ്റാളിൽ കണ്ടപ്പോൾ ഒരാനന്ദം. നല്ല എഴുത്ത്. മനസ്സിനെ സ്പർശിക്കുന്ന കാഴ്ച്ചകൾ. ശ്രീ അനൂപ്‌മേനോനെ ഒരിക്കലേ ഞാൻ എന്റെ മുന്നിൽ കണ്ടിട്ടുള്ളു. അദ്ദേഹം തിരശ്ശീലയിൽ വെളിച്ചമായി എത്തുന്നതിനും മുൻപ്. ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു. അതും ഞങ്ങൾ രണ്ടുപേരുടെ ഒരു ഭ്രമയാത്ര ആയിരുന്നു.
Post Your Comments