ബോളിവുഡ് സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ ഒന്നാണ് നടി പ്രിയങ്ക ചോപ്രയും ഗായകന് നിക്കും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പ്രായ വ്യത്യാസമാണ് വിമര്‍ശങ്ങള്‍ക്ക് പിന്നില്‍. ഭാര്യ പ്രിയങ്ക ചോപ്രയുമായുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് പൊതുവേദിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് നിക് ജോനാസ്. ദ് വോയ്സ് അഡ്രസ്ഡ് എന്ന റിയാലിറ്റി ഷോക്കിടെയായിരുന്നു സംഭവം.
ദ് വോയിസ് അഡ്രസ്ഡ് എന്ന പരിപാടിയിലെ വിധി കര്‍ത്താവാണ് നിക്ക്. പരിപാടിയിലെ ഓഡീഷനില്‍ പങ്കെടുത്ത ഒരു മത്സരാര്‍ത്ഥി ഒരു പഴയ പാട്ടുപാടി. ഷോയിലെ മറ്റൊരു വിധികര്‍ത്താവായ കെലി ക്ലാര്‍ക്സ് ഈ പാട്ട് ഒരല്പം പഴയതാണെന്നു അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെ എനിക്ക് 37 വയസുണ്ട്, നിങ്ങള്‍ക്ക് 27 അല്ലേ എന്നൊരു ചോദ്യവും കെലി ഉന്നയിച്ചു. എന്റെ ഭാര്യക്കും 37 വയസുണ്ട്, ദാറ്റ്സ് കൂള്‍ എന്നായിരുന്നു നിക്കിന്റെ മറുപടി.
Post Your Comments