GeneralLatest NewsNEWS

ദേവനന്ദയ്ക്ക് ആദരാഞ്ജലികളുമായി സിനിമാലോകവും

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ദേവനന്ദയ്ക്ക് ആദരാഞ്ജലികള്‍ അറിയിച്ചത്.

കാണാതായ ദേവനന്ദ എന്ന ആറ് വയസുകാരിയ്ക്ക് വേണ്ടി കേരളം ഒന്നടങ്കം തിരച്ചിലിലായിരുന്നു. പ്രതീക്ഷകളെല്ലാം തകര്‍ത്തെറിഞ്ഞ് ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ദേവനന്ദയെ കണ്ടെത്തുന്നതിന് വേണ്ടി സമൂഹ മാധ്യമങ്ങള്‍ നിറയെ പോസ്റ്റുകളായിരുന്നു. സിനിമ താരങ്ങളും ദേവനന്ദയെ കണ്ടെത്തണമെന്ന അപേക്ഷിച്ചുള്ള പോസ്റ്ററുകളുമായി എത്തിയിരുന്നു

ഇപ്പോഴിതാ കുട്ടി മരിച്ച വിവരം അറിഞ്ഞതോടെ ആദരാഞ്ജലികള്‍ അറിയിച്ചും താരങ്ങളെത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ദേവനന്ദയ്ക്ക് ആദരാഞ്ജലികള്‍ അറിയിച്ചത്.

ഒരു നാടു മുഴുവന്‍ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാര്‍ത്ഥനകളും വിഫലമായി. ദേവനന്ദ വിടവാങ്ങി… ആദരാഞ്ജലികള്‍. എന്നാണ് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഒരൊറ്റ ദിവസം കൊണ്ട് കേരളത്തിൻെറ ആകെ കണ്ണിലുണ്ണിയായി മാറിയ “ദേവനന്ദ” എല്ലാ തിരച്ചിലും വിഫലമാക്കി പുഴയുടെ ആഴങ്ങളിലേക്കു പോയ്മറഞ്ഞ കുഞ്ഞോമനയ്ക് ആദരാഞ്ജലികൾ’ എന്ന് സംവിധായകൻ വിനയൻ പറയുന്നു.

.

ഇന്നലെ രാവിലെ 11 മണ‌ിയോടെയാണ് ദേവനന്ദ എന്ന പെണ്‍കുട്ടിയെ കാണാതെ ആവുന്നത്.
അമ്മ ധധ്യ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ
എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു. കുഞ്ഞ് അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് അമ്മ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ കുട്ടിയെ കാണാതാകുകയായിരുന്നു. കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ – ധന്യ ദമ്പതികളുടെ മകളാണ് പൊന്നു എന്നു വിളിക്കുന്ന ദേവനന്ദ.

shortlink

Related Articles

Post Your Comments


Back to top button