
ആരാധകരെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായി മലയാളത്തിന്റെ പ്രിയ നടി ലെന. നവാഗതനായ ലെനിന് ബാലകൃഷ്ണന് സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21- ലാണ് ലെനയുടെ പുതിയ വേഷപ്പകര്‍ച്ച. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.
സിഗരറ്റ് പുകച്ചുകൊണ്ട് ഗ്ലാസിലേക്ക് മദ്യം പകരുന്ന നായികയായി ലെന. മുറുക്കി കറപിടിച്ച പല്ലുമായി നില്ക്കുന്ന ലെനയെ അമ്പരപ്പോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്, മാസ്റ്റര്‍ നന്ദന് രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
Post Your Comments