കാളിദാസ് ജയറാമിന്റെ പുത്തൻ ചിത്രം; നായികയായെത്തുക മിയ ജോർജ്

ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസ്

മലയാളത്തിലെ സൂപ്പർ താരജോടികളായ ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസ് ജയറാം നായകനായി മലയാള സിനിമയിലേക്ക് എത്തിയിരുന്നു.

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരങ്ങളിലൊരാളായ കാളിദാസ് ജയറാമിന്റെ പുതിയ സിനിമയ്‍ക്ക് തുടക്കമായി. വിനില്‍ വര്‍ഗീസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

സംവിധായകൻ വിനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മിയ ജോര്‍ജ്, റിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍വെച്ചു നടന്നു. ഗിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

Share
Leave a Comment