ഇനിമുതൽ, ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക അംഗങ്ങളുടെ വാഹനങ്ങളില്‍ ഇനി ലോഗോ മുദ്രണം ചെയ്ത സ്റ്റിക്കര്‍. ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്റെ മിനി കൂപ്പറില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഉദ്ഘാടനം നടന്നു.
കൂടാതെ ഫെഫ്ക യൂണിയന് കീഴിലുള്ള 19 അംഗസംഘടനകളിലെയും അംഗങ്ങള്‍ക്ക് ലോഗോ പതിച്ച സ്റ്റിക്കര്‍ വിതരണം ചെയ്യാനാണ് സംഘടനയുടെ തീരുമാനം. ഫെഫ്ക ജോയിന്റ് സെക്രട്ടറി സോഹന്‍ സിനുലാല്‍, ഡയറക്ടേഴ്‌സ് യൂണിയനെ പ്രതിനിധീകരിച്ച് ജി എസ് വിജയന്‍ എന്നിവര്‍ ലോഗോ വിതരണോദ്ഘാടനത്തില്‍ പങ്കെടുത്തു.
Leave a Comment