ശോഭനയ്ക്ക് തന്റെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച വേഷങ്ങളായിരുന്നു മണിച്ചിത്രത്താഴിലെ ഗംഗയും നാഗവല്ലിയും. ദ്വന്ത സ്വാഭവമുള്ള ഈ കഥാപാത്രങ്ങള്‍ ശോഭനയുടെ കയ്യില്‍ ഭദ്രമായിരുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ശോഭന മതിയെന്ന് താന്‍ തീരുമാനിച്ചത് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണെന്ന് ഫാസില്‍ പറയുന്നു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ ആദ്യം കാസ്റ്റ് ചെയ്തത് ശോഭനയെയായിരുന്നുവെന്നും ഫാസില്‍ വ്യക്തമാക്കുന്നു.
‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എനിക്കൊരു ഗസ്റ്റ് റോള്‍ വേണം, നദിയയെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചു, പക്ഷെ പിന്നീടു തീരുമാനം മാറ്റി, ശോഭനയെ വിളിക്കാന്‍ തീരുമാനിച്ചു, ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നല്‍കി. എന്നിലുള്ള വിശ്വാസമായിരുന്നു അങ്ങനെയൊരു മറുപടിയ്ക്ക് പിന്നില്‍. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ചെയ്യുമ്പോള്‍ മണിച്ചിത്രത്താഴ് എന്റെ മനസ്സിലുണ്ട്. പപ്പയുടെ സ്വന്തം സിനിമയൊക്കെ കഴിഞ്ഞു ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു. അങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭനയായി മാറി. മോഹന്‍ലാലിനെപ്പോലും ഞാന്‍ പിന്നീടാണ് കാസ്റ്റ് ചെയ്തത്’
Post Your Comments