BollywoodCinemaGeneralLatest NewsNEWS

പൗരത്വ നിയമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച തപ്സിയുടെ ചിത്രം ബഹിഷ്കരിക്കുമെന്ന് ജനങ്ങൾ: അഭിനേതാക്കളുടെ അഭിപ്രായങ്ങള്‍ തൊഴിലിനെ ബാധിക്കരുതെന്നാണ് ആ​ഗ്രഹമെന്ന് ആശങ്കയോടെ താരം

ആളുകള്‍ പോയി സിനിമ കാണില്ലെന്ന് കരുതുന്നില്ലെന്ന് തപ്‌സി പന്നു

ബോളിവുഡിലെ സൂപ്പർ താരമാണ് തപ്സി പന്നു, താരം അടുത്തിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചതിന് തന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് തപ്‌സി പന്നു രംഗത്ത്. തനിക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സാമൂഹ്യ, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് ആളുകള്‍ പോയി സിനിമ കാണില്ലെന്ന് കരുതുന്നില്ലെന്ന് തപ്‌സി പന്നു പറഞ്ഞു.

അതി രൂക്ഷമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചതിനാല്‍ തപ്സി പന്നുവിന്‍റെ ഥപട് എന്ന സിനിമ കാണരുതെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ബോയ്കോട്ട് ഥപട് ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങില്‍ വന്നു. ബഹിഷ്കരണ ആഹ്വാനത്തോട് തപ്സി പ്രതികരിച്ചതിങ്ങനെയാണ്.

കൂടാതെ ഒരു അഭിമുഖത്തിൽ “അഭിനേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അവരുടെ തൊഴിലിനെ ബാധിക്കരുതെന്ന് ഞാൻ കരുതുന്നു. ഒരു ഹാഷ്‌ ടാഗ് ട്രെൻഡിങില്‍ വരാന്‍ 1000-2000 ട്വീറ്റുകൾ മതി. അത് ഒരു സിനിമയെ ശരിക്കും ബാധിക്കുമോ? ഞാൻ അങ്ങനെ വിചാരിക്കുന്നില്ല. എനിക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സാമൂഹ്യ, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് ആളുകൾ പോയി സിനിമ കാണില്ലെന്ന് കരുതുന്നില്ല. ഒരു അഭിനേതാവ് ഒരിക്കലും ഒരു സിനിമയേക്കാൾ വലുതല്ല. ഒരു സിനിമയിൽ നൂറു കണക്കിന് ആളുകള്‍ പങ്കാളികളാണ്. അതില്‍ ഒരാളുടെ സാമൂഹ്യ, രാഷ്ട്രീയ വീക്ഷണങ്ങളെ അടിസ്ഥാനമാക്കി സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിഡ്ഢിത്തമാണ്”എന്നും താരം വ്യക്തമാക്കി.

ഇതിന് മുൻപ് തന്നെ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മുംബൈയില്‍ അനുരാഗ് കശ്യപിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ തപ്സി പങ്കെടുത്തിരുന്നു. പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടപ്പോഴും തപ്സി പ്രതികരിച്ചിരുന്നു.

shortlink

Post Your Comments


Back to top button