ബിഗ് ബോസ് ഷോയിൽ എത്തിയ അന്നുമുതൽ ജസ്ല രജിത് കുമാറിനോട് ഏറ്റുമുട്ടുന്നതാണ് പ്രേക്ഷകർ കാണുന്നത്. എന്നാൽ അവയിൽ ചിലത് എന്തിനാണെന്ന് പോലും പലപ്പോഴും പ്രേക്ഷകർക്ക് മനസിലായിട്ടില്ല. എന്നാൽ രജിത് കുമാർ ചെയ്ത അതേ കാര്യങ്ങൾ മറ്റുചിലർ ഷോയിൽ ചെയ്യുമ്പോൾ ജസ്ല പ്രതികരിച്ചിരുന്നതുമില്ല. എന്നാൽ ഇന്നലെ നടന്ന എപ്പിസോഡിലാണ് രജിത്തിനെതിരെയുള്ള തന്റെ നിലപാടുകള്‍ക്ക് പിന്നിലെ ശക്തമായ കാരണം ജസ്ല വെളിപ്പെടുത്തിയത്. അലക്സാന്‍ഡ്രയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ജസ്ല ഈ കാര്യം പറഞ്ഞത്.
തന്റെ ഉമ്മുമ്മയുടെ വേര്‍പാടിനെക്കുറിച്ച് പറഞ്ഞാണ് ജസ്ല സംസാരം ആരംഭിച്ചത്. മതത്തിനെതിരെ സ്വീകരിച്ച നിലപാടുകള്‍ കാരണം ഉമ്മുമ്മയെ അവസാനമായി കാണാന്‍ പോലും കഴിയാതെ വന്നതിന്റെ വേദനയാണ് ജസ്ല അലക്സാന്‍ഡ്രയുമായി പങ്കുവെച്ചത്. മതത്തോടുള്ള എതിർപ്പും ജസ്ല പങ്കുവെച്ചിരുന്നു. മതം എന്ന വികാരം തന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്നും ജസ്ല പറഞ്ഞു.
പിന്നീട് ജസ്ല പറഞ്ഞത് സ്വന്തം സഹോദരിയുടെ കഥയാണ്. 15-ാം വയസിലാണ് തന്റെ താത്തയുടെ വിവാഹം നടക്കുന്നത്. മതവും വിശ്വാസവും വീട്ടുകാരും പറയുന്ന എല്ലാം അനുസരിച്ചു ജീവിക്കുന്ന വിശ്വാസിയായ മുസ്ലിം ആണ് താത്ത. പത്താം ക്ലാസ് പരീക്ഷയുടെ റിസള്‍ട്ട് വരുന്ന ദിവസമായിരുന്നു എന്റെ താത്തയുടെ നിക്കാഹ്. പരീക്ഷയില്‍ ജയിച്ചെന്ന് കേട്ടപ്പോള്‍ ഞാന്‍ ജയിച്ചോ എന്ന് ചോദിച്ച് അമ്പരന്ന താത്തയുടെ മുഖം തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്നാണ് ജസ്ലയുടെ വാക്കുകള്‍. ഇന്നവള്‍ക്ക് 29 വയസ്സ്, മൂത്ത കുട്ടിക്ക് 12 വയസ്സും. നാല് കുട്ടികളാണ് താത്തയ്ക്ക്. താത്തയുടെ മൂത്ത കുട്ടിയുടെ അംഗവൈകല്യത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് രജിത്തിനോടുള്ള തന്റെ എതിര്‍പ്പിന്റെ കാരണം ജസ്ല വ്യക്തമാക്കിയത്.താന്‍ വെറുതെയല്ല രജിത്തിനെ എതിര്‍ക്കുന്നതെന്നും വ്യക്തമായ തന്റെ അനുഭവ ജീവിതത്തിൽ നിന്നാണെന്നും ജസ്ല പറഞ്ഞു.
തലതെറിച്ച പെണ്ണുങ്ങള്‍ക്കാണ് ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകുന്നത് എന്നാണ് അയാള്‍ പറയുന്നത്. 15-ാം വയസ്സില്‍, ഒന്നും അറിയാത്ത പ്രായത്തില്‍ നിക്കാഹ് കഴിച്ച എന്റെ താത്തയെപ്പോലുള്ളവരെയാണോ രജിത് തലതെറിച്ചവര്‍ എന്നുദ്ദേശിക്കുന്നത് ജസ്ല പറഞ്ഞു. ഓട്ടിസം സെറിബ്രൽ പാൾസി തുടങ്ങിയ അസുഖങ്ങൾ ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാർക്കാണ് എന്ന രജിത് കുമാറിന്റെ വാചകം തറയ്ക്കുന്നത് ജസ്ലയുടെ ഹൃദയത്തിലാണ്. കാരണം ജസ്ലയുടെ ചേച്ചി അവൾ കണ്ടിട്ടുള്ള ഏറ്റവും നല്ല പെൺകുട്ടിയാണ്.
Post Your Comments