ബിഗ് ബോസിലെ വീക്ക്ലി ടാസ്കുകള് കഴിയുമ്പോഴുമുള്ള സ്വാഭാവിക നടപടിയാണ് മോശം പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ജയിലില്‍ അടയ്ക്കുക എന്നത്. എന്നാല്‍ ജയിലില്‍ പോകേണ്ട രണ്ടു പേരെ തെരഞ്ഞെടുക്കേണ്ടത് ഓരോരുത്തവർക്കും ലഭിച്ച പോയിന്റുകളുടെ മാത്രം അടിസ്ഥാനത്തിലാകരുത് എന്ന് ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതൊരു യുദ്ധമാണ്. യുദ്ധത്തില്‍ വിജയം കൈവരിക്കാന്‍ ഏത് ചാണക്യനീതിയും പ്രയോഗിക്കാം. അതുകൊണ്ട് തങ്ങളുടെ മുന്നോട്ടുള്ള യാത്രയെയും നിലനില്‍പ്പിനെയും സുഗമമാക്കാന്‍ കഴിയുന്നത് ആരെയൊക്കെ ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍ ആക്കിയാലും ആരെയൊക്കെ ജയിലില്‍ അടച്ചാലുമാണെന്ന് ബുദ്ധിപൂര്‍വ്വം ആലോചിച്ച് തീരുമാനിക്കുക..’, എന്നായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം.
കളിയില്‍ ഏറ്റവും കുറച്ച് പോയിന്റുകള്‍ ലഭിച്ചത് ആര്യയ്ക്കും വീണയ്ക്കുമായിരുന്നു. എന്നാൽ കളിയില്‍ പങ്കെടുക്കുക പോലും ചെയ്തില്ലെന്നും തന്ത്രം മാത്രം ഉപയോഗിച്ചാണ് കളിച്ചതെന്നും ആരോപിച്ച് ഇരുവരും ജയിലില്‍ പോകേണ്ടവരായി ചൂണ്ടിക്കാണിച്ചത് രജിത്തിന്റെയും രഘുവിന്റെയും പേരുകളായിരുന്നു. എന്നാല്‍ സാധരണ നടക്കുന്നത് പോലെ എല്ലാവരും ഇവരുടെ പേരുകൾ തന്നെ തിരിച്ച് പറയുമെന്നാണ് ആര്യയും വീണയും കരുതിയത്. തുടര്‍ന്ന് അങ്ങോട്ട് നടന്ന ചർച്ചയിൽ ഏറ്റവും കൂടുതൽ പേർ പറഞ്ഞത് ആര്യയുടെയും വീണയുടെയും പേരുകൾ ആയിരുന്നു. കളിയിലെ മോശം പ്രകടനവും ഗുണ്ടായിസവും മറ്റുള്ളവരെ പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചതും ഉൾപ്പെടെ പല കാരണങ്ങളാണ് ഇവർക്കെതിരെ മറ്റുള്ളവർ ചൂണ്ടിക്കാട്ടിയത്.
തുടർന്ന ബിഗ് ബോസ് വീണയോട് ‘ജയില്‍ ഫ്രീ കാര്‍ഡ്’ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതോടെ ഇരുവരെയും ജയിലില്‍ അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments