“അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത ഗായികയാണ് അട്ടപ്പാടി സ്വദേശി നഞ്ചിയമ്മ. സിനിമയുടെ റിലീസിനു മുൻപ് തന്നെ നഞ്ചിയമ്മയുടെ പാട്ട് വൻ ഹിറ്റായി മാറിയിരുന്നു. എന്നാൽ ഈ പാട്ട് കേൾക്കുമ്പോൾ കാണാൻ കഴിഞ്ഞത് ഒരു അമ്മയെയാണെന്ന് നടൻ സുരേഷ് ഗോപി പറയുന്നത്. നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഷോയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ഒപ്പം നഞ്ചിയമ്മ ആലപിച്ച ‘ദൈവമകളേ…’ എന്ന ഗാനം കേൾക്കുമ്പോൾ തനിക്ക് അഭിമന്യുവിന്റെ അമ്മയുടെ മുഖമാണ് ഓർമ വരുന്നതെന്നും നടൻ പറഞ്ഞു. പരിപാടിയ്ക്കിടെ നഞ്ചിയമ്മയുടെ പാട്ടിലൂടെ പ്രേക്ഷകരുടെയും സുരേഷ് ഗോപിയുടെയും കണ്ണ് നിറയുകയായിരുന്നു. “നാൻ പെറ്റ മകനെ” എന്ന് വിളിക്കുന്ന അഭിമന്യുവിന്റെ അമ്മയെ ഓർത്ത് പോകും. ആ അമ്മയുടെ മുഖവും, ആ ഗ്രാമവും ഒരു നിമിഷം മനസിലൂടെ പോകും. അഭിമന്യുവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഓരായിരം പ്രാർഥനകൾ നേരുന്നതായും സുരേഷ് ഗോപി പറഞ്ഞു. വിതുമ്പലോടെയാണ് നഞ്ചിയമ്മ വേദിയിൽ പാട്ട് അവസാനിപ്പിച്ചത്. പാടിക്കഴിഞ്ഞപ്പോൾ സുരേഷ് ഗോപി നഞ്ചിയമ്മയുടെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു.
Post Your Comments