CinemaGeneralLatest NewsMollywoodNEWS

‘ആശുപത്രിയിൽ പോകാതെയാണ് ഭാര്യ മഹേശ്വരി പ്രസവിച്ചത്’ ; വിശേഷങ്ങൾ പങ്കുവെച്ച് അനു മോഹൻ

ഞങ്ങൾ പ്രണയിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ കുഞ്ഞിന്റെ ജനനം ഇതേ പോലെ ആയിരിക്കണം എന്ന്  തീരുമാനിച്ചിരുന്നു

താരകുടുംബത്തിൽ നിന്നും സിനിമയിലേക്ക് ചുവടുവച്ച നടനാണ് അനു മോഹൻ. അപ്പൂപ്പൻ കൊട്ടാരക്കര ശ്രീധരൻ നായർ, അമ്മാവൻ സായ് കുമാർ, അമ്മ ശോഭ മോഹൻ, ചേട്ടൻ വിനു മോഹൻ,ചേട്ടത്തി വിദ്യ മോഹൻ എന്നിങ്ങനെ നീണ്ട താര നിര തന്നെയുണ്ട് അനു മോഹന്റെ കുടുംബത്തിൽ. നിരവധി ചിത്രങ്ങളിലൂടെ പ്രശസ്തനായ അനു അടുത്തിടെ ഇറങ്ങിയ അയ്യപ്പനും കോശിയിലും സിപിഒ സുജിത് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ കൗമുദി ടി വിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബവിശേഷങ്ങളും സിനിമ വിശേഷങ്ങളും പറയുകയാണ് താരം.

തങ്ങളുടെ ജീവിതത്തിലെത്തിയ കുഞ്ഞതിഥിയെ കുറിച്ചുള്ള വിശേഷങ്ങളും താരം പറഞ്ഞിരുന്നു. വളരെ സ്പെഷ്യൽ ആയിരുന്നു അത് എന്നാണ് ആണ് പറയുന്നത്. ആശുപത്രിയിൽ പോകാതെയാണ് ഭാര്യ മഹേശ്വരി പ്രസവിച്ചതെന്നും ഒരു നാച്ചുറൽ ബർത്തിങ് സെന്ററിൽ ആയിരുന്നു അതെന്നും അനു വ്യക്തമാക്കി . പണ്ട് കാലങ്ങളിൽ വൈദ്യാട്ടിമാർ പ്രസവം എടുക്കുംപോലെ ആയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിനും നാച്ചുറൽ ബർത്തിങ് സിസ്റ്റം ആയിരുന്നു ഫോളോ ചെയ്തതെന്നും താരദമ്പതികൾ പറയുന്നു.

ഞങ്ങൾ പ്രണയിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ കുഞ്ഞിന്റെ ജനനം ഇതേ പോലെ ആയിരിക്കണം എന്ന്  തീരുമാനിച്ചിരുന്നു. മാത്രമല്ല ആശുപത്രിയിലെ പോലെയല്ല ആ സ്ഥലം എന്നും തീർത്തും ഹോംലി ഫീലിങ്ങ്സ് ആണ് അവിടെ നിന്നും ലഭിച്ചതെന്നും അനു മോഹൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button