അശ്ലീല വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തന്റെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചുവെന്ന് പരാതിയുമായി തമിഴ് സിനിമാ താരം ഗായത്രി സായി. ഡോമിനോസ് പിസ ഔട്ട്ലറ്റിലെ ജീവനക്കാരനെതിരെയാണ് താരത്തിന്റെ പരാതി. തെറ്റായ തരത്തില്‍ തന്നെ ചിത്രീകരിക്കുകയും നമ്ബര്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നു കാണിച്ച് തെയ്നാംപേട്ട് വനിതാ പൊലീസ് സ്റ്റേഷനിലാണ് ഗായത്രി പരാതി നല്‍കിയത്.
അതിന്റെ പേരില്‍ തനിക്ക് നിരവധി ഫോണ്‍കോളുകളും വാട്സ്ആപ്പ് മെസ്സേജുകളും വരുന്നുണ്ടെന്ന് ഗായത്രി പറഞ്ഞു. താന്‍ താമസിക്കുന്ന സ്ഥലത്ത് ഫെബ്രുവരി 9ന് ബോധമില്ലാതെ എത്തിയ ഡെലിവറി ബോയ്, തന്റെ നമ്ബര്‍ അശ്ലീല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തുവെന്ന് ഗായത്രി ട്വിറ്ററില്‍ കുറിച്ചു. തനിക്ക് വന്ന ഒരു മെസ്സേജിന്റെ സ്ക്രീന്‍ ഷോട്ടും ഗായത്രി ഷെയര്‍ ചെയ്തിട്ടുണ്ട്.
.@dominos_india this is how he spread it through Whatsapp @TNPOLICE_HQ please help pic.twitter.com/xePh7QsiGo
— Gayatri Sai (@gainsai) February 26, 2020
Post Your Comments