
ജനപ്രിയ പരമ്പര കസ്തൂരിമാനിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റബേക്ക സന്തോഷ്. കാവ്യ എന്ന കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മണവാട്ടി ലുക്കിലുള്ള നടി റബേക്ക സന്തോഷിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. വെള്ള ഗൗണിൽ അതിസുന്ദരിയാണ് ചിത്രങ്ങളിൽ റബേക്ക. ചിത്രം കണ്ട് ആരാധകർ ആദ്യം കമന്റുകളിട്ടതിൽ കൂടുതലും താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ്.
ഒരു വെഡ്ഡിങ് കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. യുവ സംവിധായകൻ ശ്രീജിത്ത് വിജയനുമായി പ്രണയത്തില്‍ ആണെന്നു കുറച്ചു നാളുകള്‍ക്ക് മുന്‍പ് താരം പങ്കുവച്ചിരുന്നു.
Post Your Comments