ബിഗ് ബോസിൽ പുതിയതായി അഞ്ച് മല്‍സരാര്‍ത്ഥികള്‍ കൂടി എത്തിയതോടെ ഹൗസ് വീണ്ടും ആക്ടീവായിരിക്കുകയാണ്. കണ്ണിന് അസുഖം ബാധിച്ച് താല്‍ക്കാലികമായി വിട്ടുനിന്ന മൂന്ന് പേരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേരുമാണ് വന്നത്. മല്‍സരാര്‍ത്ഥികള്‍ കൂടിയതോടെ പലരിലും പഴയ ആവേശം തിരിച്ചെത്തിയിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം നടന്ന ലക്ഷ്വറി ബഡ്ജറ്റിന് വേണ്ടിയുളള ടാസ്ക്ക് ആവേശം നിറഞ്ഞതായിരുന്നു. മല്‍സരാര്‍ത്ഥികളുടെ ശാരീരിക ശേഷി കൂടി പരീക്ഷിക്കുന്ന ടാസ്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് നല്‍കിയത്. ഇതിനിടെ രജിത്ത് കുമാറിനെതിരെ പരിഹാസവുമായി പാഷാണം ഷാജി രംഗത്തെത്തിയിരുന്നു. ടാസ്ക്കിനിടെ സുജോയാണ് ഒന്നാമതെത്തിയതെന്ന് പറഞ്ഞപ്പോഴാണ് രജിത്തിനെ ഷാജി പരിഹസിച്ചത്.
ബസര്‍ ശബ്ദിച്ചപ്പോള്‍ ഖനിയിലേക്ക് തുറന്ന വാതിലില്‍ ആദ്യം തൊട്ടത് ആരൊക്കെ എന്നതായിരുന്നു തർക്കത്തിന് തുടക്കമായത് . വാതിലില്‍ തൊട്ടതായി നാലുപേരാണ് അവകാശവാദവുമായി എത്തിയത്. സുജോ, ഫുക്രു, സൂരജ്, അഭിരാമി തുടങ്ങിയവര്‍ ആയിരുന്നു രംഗത്തെത്തിയത്. ഇതില്‍ രണ്ടു പേരെ എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് അയയ്ക്കണമെന്ന് ക്യാപ്റ്റന്‍ പാഷാണം ഷാജി നിര്‍ദ്ദേശിച്ചു.ആരൊക്കെയാണ് ഖനിയില്‍ പ്രവേശിക്കാന്‍ യോഗ്യത നേടിയതെന്ന ചോദ്യത്തിന് സൂരജിന്റെ പേരാണ് ഷാജി ആദ്യം പറഞ്ഞത്. എന്നാല്‍ സുജോയാണ് ആദ്യം തൊട്ടതെന്ന് രജിത്ത് പറഞ്ഞു.
‘എന്റെ പൊന്നോ ഞാനൊന്ന് പറഞ്ഞോട്ടെ, രണ്ടുപേരെയാ വേണ്ടത്. ഫസ്റ്റും സെക്കന്റും ഒന്നുമില്ല. നിങ്ങള്‍ ഇതിന്റെ ഇടയിലിരുന്ന് ശകുനിയെ പോലെ കാണിക്കല്ലെ എന്നായിരുന്നു ഷാജിയുടെ മറുപടി. എന്നാൽ അത് സ്വയം തോന്നുന്നതാണെന്നായിരുന്നു രജിത്തിന്റെ മറുപടി. ഫസ്റ്റ് വാതിലില്‍ തൊട്ട ആളിന്റെ പേരാണ് ആദ്യം പറയേണ്ടതെന്നും, കഴിഞ്ഞ ദിവസങ്ങളിലെല്ലാം അത് അങ്ങനെ തന്നെ ആയിരുന്നു എന്നും, ക്യാപ്റ്റന്റെ റോള്‍ അതാണെന്നും രജിത് പറഞ്ഞു.
Post Your Comments