CinemaGeneralMollywoodNEWS

ഞാന്‍ ഏതോ സൂപ്പര്‍ പെണ്ണ് ആണെന്ന് കരുതിയാണല്ലേ എന്നെ സുഹൃത്താക്കിയത്: ആണിനെപ്പോലെ പെരുമാറിയ പെണ്ണിന് സിനിമയില്‍ അവസരം നല്‍കിയതിനെക്കുറിച്ച് ലാല്‍ ജോസ്

കതക് തുറന്നതും അവള്‍ ഒറ്റ ചോദ്യം 'ഫേസ്ബുക്ക് നിറയെ പെണ്‍കുട്ടികള്‍ ആണല്ലേ സുഹൃത്തുക്കളായി

ബാലചന്ദ്ര മേനോനെ പോലെ കഴിവുള്ള ഒട്ടേറെ പുതുമുഖ നടിമാരെ കൊണ്ടുവന്ന സംവിധായകനാണ് ലാല്‍ ജോസ്. നായിക പ്രാധാന്യമുള്ള സിനിമയിലൂടെ തന്നെ ഒരു നടിക്ക് ഓപ്പണിംഗ് ലഭിക്കുക എന്ന് പറയുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ആ ഭാഗ്യമാണ് പ്രമുഖ നടന്‍ അഗസ്റ്റിന്റെ മകളും നടിയുമായ ആന്‍ അഗസ്റ്റിന് ലഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ആന്‍ അഗസ്റ്റിനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് ലാല്‍ ജോസ് തുറന്നു സംസാരിക്കുകയാണ്.

‘എന്റെ സിനിമയില്‍ പുതുമുഖ നായികമാര്‍ വരുന്നത് യാദൃച്ഛികമായിട്ടാണ്. പുതുമുഖ നായികമാര്‍ അഭിനയിച്ച എന്റെ മിക്ക സിനിമകളിലും പരിചയ സമ്പന്നരായ നടിമാരെ തന്നെയാണ് ആദ്യം തീരുമാനിക്കുന്നത് പക്ഷെ എന്തേലും ഡേറ്റ് ക്ലാഷ് വന്നോ പ്രതിഫലത്തിന്റെ കാര്യത്തിലോ അതൊക്കെ തെറ്റി പോകും. എല്‍സമ്മയിലേക്ക് ഞാന്‍ മറ്റൊരു താരത്തെയാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് നടക്കാതെ വന്നപ്പോള്‍ ഞാന്‍ മറ്റു പലരെയും നോക്കി.അങ്ങനെ ഇരിക്കെയാണ് ഞാന്‍ കോഴിക്കോട് വന്നപ്പോള്‍ അഗസ്റ്റിന്‍ ചേട്ടന്റെ വീട്ടില്‍ പോയത്. അവിടെ കതക് തുറന്നത് ഒരു പെണ്‍കുട്ടി ആയിരുന്നു. കതക് തുറന്നതും അവള്‍ ഒറ്റ ചോദ്യം ‘ഫേസ്ബുക്ക് നിറയെ പെണ്‍കുട്ടികള്‍ ആണല്ലേ സുഹൃത്തുക്കളായി’ ‘അത് നിനക്ക് എങ്ങനെ മനസിലായി’ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ‘അപ്പോള്‍ വേറെ ഏതോ നല്ല പെണ്‍കുട്ടി ആണെന്ന് മനസിലാക്കിയിട്ടാണല്ലേ എന്റെ റിക്വസ്റ്റ് ഇന്നലെ അക്സപ്റ്റ് ചെയ്തത്’ എന്ന് അവള്‍ തിരിച്ചു ചോദിച്ചപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. ഒരു ആണ്‍കുട്ടിയെ പോലെ അവളുടെ അവിടുത്തെ പെരുമാറ്റം കണ്ടപ്പോള്‍ എന്റെ പുതിയ സിനിമയ്ക്ക് ഇവള്‍ ഒക്കെ ആകുമെന്ന് തോന്നി’

shortlink

Related Articles

Post Your Comments


Back to top button