‘പാകിസ്ഥാൻകാരുടെ കൂലിക്കാരായ കോണ്‍ഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കുന്നത് പോലെ, നിങ്ങൾ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുകയാണ്’ ; പാ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗായത്രി രഘുറാം

അഴിമതി നിറഞ്ഞ നമ്മുടെ ദുഷിച്ച വ്യവസ്ഥിതിയെ നന്നാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്

ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാടുമായി രംഗത്തെത്തിയ സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി ഗായത്രി രഘുറാം. വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യ തലസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും ബി.ജെ.പി സർക്കാർ രാജ്യത്തെ മതമൗലികവാദത്തിലേക്ക് തിരിച്ചുവിടുകയാണെന്നും തമിഴ് നാട്ടിലും അവർ അതുതന്നെ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് പാ രഞ്ജിത്ത് ഈ കാര്യം പറഞ്ഞത്. ഇതിനെതിരേയാണ് ഗായത്രിയുടെ വിമര്‍ശനം.

 

”മതേതരത്വം എന്നാല്‍ എന്താണ് അര്‍ഥം? ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധകമായിട്ടുള്ളത്. അഴിമതി നിറഞ്ഞ നമ്മുടെ ദുഷിച്ച വ്യവസ്ഥിതിയെ നന്നാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. പെരിയാറിന്റെ കൂലിമാമന്മാര്‍ തമിഴ്‌നാട്ടിലെ ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കുന്നു. അതുപോലെ പാകിസ്ഥാൻകാരുടെ കൂലിക്കാരായ കോണ്‍ഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്‌കാരത്തെയും. നിങ്ങളാണ് മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നത്” – ഗായത്രി ട്വീറ്റ് ചെയ്തു.

എന്നാൽ ഗായത്രിയുടെ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പെരിയാറിനെ വിമര്‍ശിക്കാന്‍ ഗായത്രിയ്ക്ക് എന്ത് മഹത്വമാണുള്ളതെന്നും ഇവർ ചോദിക്കുന്നു.

Share
Leave a Comment