CinemaGeneralLatest NewsMollywoodNEWS

‘ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു ഇത് സൗഹൃദവും കടന്ന് പോയിരിക്കുകയാണെന്ന്’ ; പ്രണയകഥ വെളിപ്പെടുത്തി ഗൗതം മേനോന്‍

ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ സുഹൃത്തുക്കളായി ഇരിക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ട്.

‘മിന്നലേ’, ‘കാക്ക കാക്ക’, ‘വാരണം ആയിരം’ എന്നിങ്ങനെ തമിഴ് റൊമാന്റിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം മേനോന്‍. ഇപ്പോഴിതാ സിനിമ പോലെ നാടകീയമായ തന്റെ പ്രണയകഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. പ്രീതി മേനോനാണ് കഥയിലെ നായിക.

‘ഏറെ കാലം സുഹൃത്തെന്ന് കരുതി അടുത്ത് ഇടപഴകിയ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു ‘ഇത് സൗഹൃദവും കടന്ന് പോയിരിക്കുകയാണ്. നീ എന്നെ ഒരു സുഹൃത്തായി കാണുന്നത് കൊണ്ടാണ് ഞാന്‍ അത് പറയാതെ ഇരുന്നത്. എന്നാല്‍ ഇനി പറയാതിരിക്കാനാവില്ല. അത് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവരോട് യെസ് പറയുന്നതും ഞങ്ങള്‍ വിവാഹം കഴിക്കുന്നതും.

ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ സുഹൃത്തുക്കളായി ഇരിക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ട്. അങ്ങനെ പറയാന്‍ സാധിക്കില്ല. ചിലര്‍ തമ്മില്‍ സൗഹൃദം മാത്രമുണ്ട്. ചിലരുടേത് പ്രണയമായി തീരാറുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നതിനാല്‍ ഞാന്‍ അതിന് അപ്പുറം കടന്ന് ചിന്തിച്ചിരുന്നില്ല. പ്രണയത്തെ കുറിച്ച് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ സുഹൃദ് ബന്ധത്തിന് അപ്പുറം അവരുടെ ജീവിതത്തില്‍ ഒരിടമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രണ്ട് വര്‍ഷമെടുത്താണ് സമ്മതം അറിയിക്കുന്നത്. ഒരു തിയറ്ററില്‍ വെച്ച് എന്റെ പ്രണയം തുറന്ന് പറഞ്ഞത്. ‘ഞാനും നിന്നെ സ്‌നേഹിക്കുന്നു. നമുക്ക് വിവാഹം ചെയ്യാം എന്ന് പറഞ്ഞു.’

വിവാഹത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ആദ്യ സിനിമ ഞാന്‍ പുറത്തിറക്കുന്നത്. വിവാഹം കഴിക്കുമ്പോള്‍ എനിക്ക് പേരോ പ്രശസ്തിയോ ഒന്നും തന്നെ ഇല്ലായിരുന്നു ഒരു അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button