അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെടാവുന്ന ഒരു ഗംഭീര പ്രമേയം ഉണ്ടായിട്ടും ചരട് പൊട്ടിയ പട്ടം പോലെ പിന്നെ എങ്ങോട്ടോ പറന്നുപോയ സിനിമയായി മാറി ഫഹദ് ഫാസിൽ-അൻവർ റഷീദ് ചിത്രം ട്രാൻസെന്ന് മനശാസ്ത്രജ്ഞൻ ഡോ.സി.ജെ.ജോൺ. ഫേസ്ബുക്ക് കുറിപ്പിലാണ് ഇദ്ദേഹം ഈ കാര്യം പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………
കുമ്പളങ്ങി രാത്രികളും ,അതിരനും കടന്ന് ട്രാൻസിൽ എത്തുമ്പോൾ സൈക്കോ കഥാ പത്രങ്ങളുടെ ആശാനെന്നൊരു ഇമേജ് ഫഹദ് ഫാസിലിന്റെ മേൽ പതിയുന്നുവെന്നൊരു പേടി ഉണ്ട് .വൈവിധ്യമുള്ള അഭിനയ ശൈലിയുള്ള ഫഹദിനെ വലിയ ഇഷ്ടമാണ് .ഇതിലെ അഭിനയം മിന്നുന്നുണ്ടെങ്കിൽ പോലും മൂപ്പർ ഇനി ശ്രദ്ധിക്കണം.സത്യത്തിൽ ദിലീഷ് പോത്തനും ശ്രീ നാഥ് ഭാസിയുമാണ് ഇതിൽ കസറിയ അഭിനേതാക്കൾ . വിചിത്ര സ്വഭാവങ്ങളുള്ളവരുടെ മാത്രം ഒരു ലോകമാണ് ട്രാൻസ് കാണിക്കുന്നത് .മതപരമായ മാസ്സ് ഹിസ്റ്റീരിയ പ്രകടിപ്പിക്കുന്ന ആൾക്കൂട്ടങ്ങൾ ,മനസ്സിന്റെ താളം തെറ്റിയ മറ്റൊരു കൂട്ടർ ,ക്രൂര ബുദ്ധിയുള്ള വില്ലൻമാർ -ഇതൊക്കെയാണ് അവരുടെ പ്രൊഫൈൽ .സാധാരണ പെരുമാറ്റമുള്ള നോർമൽ ആളുകളെ ഇതിൽ ഒരു ആശ്വാസത്തിനായി പോലും കാണാനാവില്ല. രണ്ട് ആത്മഹത്യകൾ, ഒരു ആത്മഹത്യാ ശ്രമം, മൂന്ന് കൊലപാതകങ്ങള്‍ – ഇവയൊക്കെ ചേരുന്ന ഒരു പാക്കേജും ഉണ്ട്. അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെടാവുന്ന ഒരു ഗംഭീര പ്രമേയം ഉണ്ടായിരുന്നു.നാട്യക്കാരനായ പാസ്റ്ററിൽ നിന്ന് അത്ഭുത കഴിവുകൾ ഉള്ളയാളെന്ന മിഥ്യാ വിശ്വാസത്തിലേക്ക് വഴുതി വീഴുന്ന ഉഗ്രൻ കഥാ പാത്രമുണ്ടായിരുന്നു.മികച്ച സാങ്കേതിക പിന്തുണയും ഉണ്ടായിരുന്നു .എന്നിട്ടും ആദ്യ പകുതിക്കപ്പുറം വിസ്മയത്തെ കൊണ്ട് പോകാൻ കഴിഞ്ഞില്ല .ചരട് പൊട്ടിയ പട്ടം പോലെ പിന്നെ എങ്ങോട്ടോ
പറന്നു. മനോരാഗ ചികിത്സയിൽ ഫലപ്രദമായി ഉപയോഗിക്കുന്ന ഔഷധങ്ങളെ കുറിച്ചു തെറ്റുധാരണ പടർത്തുന്ന ഗൂഗിൾ വിവരം വിളമ്പുന്ന ആ സീനിനു സിനിമയിൽ ഒരു പ്രസക്തിയുമില്ല .ആ മരുന്നുകൾ നൽകിയ സ്വസ്ഥതയിലാണ് ആ പാസ്റ്റർ ഇത്ര കുശാഗ്ര ബുദ്ധിയോടെ പ്രവർത്തിച്ചതെങ്കിൽ, ഈ ഡയലോഗ് ഒരു മണ്ടത്തരമല്ലേ?
വില്ലന്റെ അടി കൊണ്ട് തലച്ചോറിലെ ടെമ്പറൽ ലോബിന് സാരമായ തകരാര്‍ ഉണ്ടായി. മൂന്ന് ദിവസം ഡീപ് കോമയിൽ കിടന്ന് ഒടുവില്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ച അയാളുടെ ആ നാടകീയ കണ്ണ് തുറക്കലിലും, പിന്നീടുള്ള പെരുമാറ്റത്തിലും കല്ല് കടികള്‍ ധാരാളം. വൈദ്യ ശാസ്ത്രവും മനസ്സിന്റെ ശാസ്ത്രവുമൊക്കെ പ്രമേയമായി വരുന്ന സിനിമകള്‍ക്ക് ഒരു സ്ക്രിപ്റ്റ് ഡോക്ടര്‍ നല്ലതാണ്. മാനസികാരോഗ്യ ചികിത്സ മൂലം
സ്വസ്ഥത കൈവരിച്ചുവെന്ന മട്ടിൽ ക്ലൈമാക്സ് അവതരിപ്പിച്ചത് ആശ്വാസം. നായികയുടെയും നായകന്റെയും ഒത്തു ചേരലിനായി ഒരുക്കിയ ആംസ്റ്റര്‍ഡാം സീനുകൾ ക്ളൈമാക്സിൽ മുഴച്ചു നില്ക്കുന്നു. ഇത് പോലെയുള്ള കുറെ സീനുകളുണ്ട്. പാസ്റ്ററിന് പകരം ഒരു മദർ എസ്തര് ആയിരുന്നെങ്കില്‍ കഥ എന്താകുമായിരുന്നു?
ഉസ്താദ് ഹോട്ടൽ ആസ്വദിച്ച ഒരാൾ, ട്രാൻസ്ന ല്കിയ നിരാശ തുറന്ന് പറഞ്ഞാല്‍ അതൊരു കുറ്റമാകുമോ? പാസ്റ്ററിനെ ഊതി വീർപ്പിച്ചു ഹാലേലുയ്യ സ്തുതി പാടുന്ന പോലെ, ഒരു സിനിമയെ കണ്ണടച്ച് വാഴ്ത്തുന്നവരുടെ ഇടയില്‍ നിന്ന് സിനിമയെ കുറിച്ച് ഇത്തിരി സത്യം പറയുന്നത് നല്ലതല്ലേ? സംരഭം
ബോള്‍ഡ് ;പക്ഷേ?ഇത്തരം വിശ്വാസ സംവിധാനങ്ങളിലെ അതി വൈകാരിക വിശ്വാസികള്‍ ഈ സിനിമയോട് എടുത്ത നിസ്സംഗ മനോഭാവവും പഠനാർഹമാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ.
(സി. ജെ. ജോൺ)
Post Your Comments