മലയാളത്തില്‍ എന്നല്ല ഇന്ത്യയില്‍ പോലും മറ്റൊരു നടന് ചെയ്യാന്‍ കഴിയാത്ത കഥാപാത്രമാണ് ചാന്തുപൊട്ടിലെ രാധ,അതിനു തെളിവാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ വാക്കുകള്‍. ചാന്ത്പൊട്ട് എന്ന സിനിമയുടെ പ്രമേയത്തിനു എല്ലാ ഭാഷകളിലും സാധ്യത ഉണ്ടായിട്ടും മലയാളത്തില്‍ അല്ലാതെ ആ സിനിമ ഇന്ത്യയിലെ മറ്റൊരു ഭാഷയിലും സംഭവിച്ചിട്ടില്ലെന്ന് തുറന്നു പറയുകയാണ് ലാല്‍ ജോസ് അതിനു കാരണം ദിലീപ് എന്ന നടന്റെ പെര്‍ഫോമന്‍സ് ആണെന്നും ലാല്‍ ജോസ് പറയുന്നു. ചില താരങ്ങള്‍ സിനിമ ചെയ്യാമെന്ന് ഏല്‍ക്കുമെങ്കിലും ദിലീപിന്റെ രാധയായുള്ള രൂപം മാറ്റം കാണുന്നതോടെ അവര്‍ സിനിമയില്‍ നിന്ന് പിന്മാറുമെന്നും ലാല്‍ ജോസ് വ്യക്തമാക്കുന്നു.
‘ചാന്തുപൊട്ട്’ എന്ന സിനിമയുടെ റീമേക്ക് അവകാശം പല ഭാഷകളിലായി പലരും വാങ്ങിക്കൊണ്ടു പോയിട്ടുണ്ട് പക്ഷെ മറ്റൊരു ഭാഷയിലും ആ സിനിമ സംഭവിച്ചിട്ടില്ല. അത് ചെയ്യാന്‍ സാധിക്കാത്തത് ദിലീപ് ചെയ്ത റോള്‍ ഒരു നടനും ഏറ്റെടുക്കാത്തത് കൊണ്ടാണ്. ചില താരങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞെങ്കിലും ദിലീപിന്റെ പെര്‍ഫോമന്‍സ് കണ്ടതോടെ അവര്‍ പിന്മാറി. ഒരിക്കലും ട്രാന്സ്ജെന്റര് സമൂഹത്തെ പരിഹസിക്കുന്ന ചിത്രമല്ല ‘ചാന്തുപൊട്ട്’. ദിലീപിന്റെ കഥാപാത്രം പെണ്ണിനോട് പ്രണയം തോന്നുന്ന ആണ്‍കഥാപാത്രമാണ്. അങ്ങനെയൊരു വ്യക്തി സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയാണ് ആ സിനിമയിലൂടെ കാണിച്ചിരിക്കുന്നത്
Post Your Comments