ബിഗ് ബോസ് സീസണ്‍ 2വില്‍ മത്സരാര്‍ഥികളുടെ ആരോഗ്യപ്രശ്‌നം പലപ്പോഴും വില്ലനായിട്ടുണ്ട്. കണ്ണിനസുഖം മൂലം പല താരങ്ങളും രണ്ടാഴ്ചയോളം ഷോയ്ക്ക് പുറത്ത് മാറി നില്‍ക്കേണ്ടി വന്നു. ഇപ്പോഴിതാ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ബിഗ് ബോസിനോട് ചികിത്സ ആവശ്യപ്പെട്ടിരിക്കുകയാണ് നടന്‍ പാഷാണം ഷാജി. സീസണ്‍ രണ്ടില്‍ ഏറ്റവുമധികം തവണ ക്യാപ്റ്റനായ പാഷാണം ഷാജിയെ ബിഗ് ബോസ് വിദഗ്ധ ചികിത്സയ്ക്കായി ഹൗസില്‍നിന്ന് മാറ്റുകയും ചെയ്തു
ഒരു ക്യാമറയുടെ മുന്നിലെത്തി ഷാജി തനിക്കുള്ള ആരോഗ്യപരമായ പ്രശ്‌നത്തെക്കുറിച്ച് പറയുകയായിരുന്നു. പിന്നാലെ ബിഗ് ബോസ് ഷാജിയെ കണ്‍ഫെഷന്‍ മുറിയിലേക്ക് രണ്ട് തവണ വിളിപ്പിച്ചു. രണ്ടാമത്തെ തവണ അദ്ദേഹത്തെ പുറത്തേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അവിടെ ആളുമുണ്ടായിരുന്നു. വന്നയാള്‍ക്കൊപ്പം ഷാജി പോവുകയായിരുന്നു. അതിനു പിന്നാലെ മത്സരാര്‍ഥികളോട് ഹാളില്‍ ഒത്തുകൂടാന്‍ ആവശ്യപ്പെട്ട ബിഗ് ബോസ് ഇക്കാര്യം അനൗണ്‍സ് ചെയ്യുകയും ചെയ്തു.
‘ഷാജിയെ ചില ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ ബിഗ് ബോസ് വീട്ടില്‍നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അസുഖം ഭേദമായാലുടന്‍ ഷാജി ഇവിടെ തിരിച്ചെത്തുന്നതായിരിക്കും’, ബിഗ് ബോസ് മറ്റ് മത്സരാര്‍ഥികളോട് പറഞ്ഞു. വാര്‍ത്ത മിക്കവര്‍ക്കും അപ്രതീക്ഷിതമായിരുന്നുവെങ്കില്‍ ആര്യയാണ് ഇതിനോട് ഏറ്റവും വൈകാരികമായി പ്രതികരിച്ചത്. ശബ്ദമടക്കി കരയുകയായിരുന്നു ആര്യ
Post Your Comments