ബിഗ് ബോസിൽ നിന്നും കണ്ണിന് അസുഖം മൂലം പുറത്തേക്ക് പോയ സുജോയും സാന്‍ഡ്രയും തിരിച്ചെത്തിയപ്പോൾ ആദ്യഭാഗത്തു കണ്ട സൗഹൃദമില്ലായിരുന്നു. താന്‍ ഗെയിമിന്റെ ഭാഗമായിട്ടാണ് സാന്ദ്രയുമായി അടുത്തതെന്നും പുറത്ത് തനിക്ക് സീരിയസ് ആയിട്ടുള്ള റിലേഷൻ ഉണ്ടെന്നും സുജോ പറഞ്ഞിരുന്നു. ഫുക്രുവിനോടാണ് സുജോ ആദ്യം മനസ് തുറന്നത്.
അന്ന് ടാസ്‌കിനിടയിലാണ് അവളെ പ്രൊപ്പോസ് ചെയ്തത്. അതിന് ശേഷം സര്‍വൈവ് ചെയ്യാന്‍ കൊള്ളാമെന്ന് തോന്നി. അതാണ് തുടര്‍ന്നത്. സഞ്ജന തന്റെ ഗേള്‍ഫ്രണ്ട് ആണെന്നും അത് സീരിയസ് റിലേഷന്‍ ആണെന്നുമൊക്കെ സുജോ പറഞ്ഞു. മാത്രമല്ല പ്രണയം അഭിനയിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത് തന്നെ സാന്‍ഡ്രയാണെന്നും സുജോ പറഞ്ഞിരുന്നു. പിന്നാലെ വീട്ടിലുള്ള എല്ലാവരോടും തന്നെ സുജോ ഇക്കാര്യം പറഞ്ഞിരുന്നു.
എന്നാല്‍ അവനോട് തനിക്ക് ശരിക്കും ഇഷ്ടമാണെന്നും വീട്ടുകാരോട് താന്‍ അതൊക്കെ പറഞ്ഞിരുന്നെന്നും അവര്‍ക്കും വലിയ വിഷമമായി എന്നൊക്കെ സാന്‍ഡ്ര ജസ്‌ലയോടും പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ചില തുറന്ന് പറച്ചിലുകള്‍ നടത്തിരിക്കുകയാണ് സാന്‍ഡ്ര.
ഒരു സ്ട്രാറ്റജി പ്ലാന്‍ ചെയ്യുകയും അത് കൈയില്‍ നിന്ന് പോയപ്പോള്‍ എല്ലാ പഴിയും ഒപ്പമുള്ള ആളുടെ തലയില്‍ കെട്ടി വെക്കുകയും ചെയ്തത് പോലെയാണ് സുജയോട് പ്രവൃത്തി. തനിക്ക് ഇങ്ങോട്ട് കിട്ടിയ വൈബ് അനുസരിച്ചാണ് തന്റെ മനസില്‍ സുജോയെ കുറിച്ച് ഫീലിങ്‌സ് ഉണ്ടായതെന്നും സാന്‍ഡ്ര ജസ്‌ലയോട് പറഞ്ഞു. അവന്റേത് ബുദ്ധിപരമായ നീക്കമായിരുന്നു. തന്റെ വികാരങ്ങളെ അവൻ മുതലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ആ കഴിവിനെ താന്‍ അംഗീകരിക്കുന്നുവെന്നും സാന്‍ഡ്ര പറയുന്നു.
ഉള്ളിന്റെ ഉള്ളിലെ ഇഷ്ം സംഭവിച്ച് പോയൊരു പാകപ്പിഴയാണ്. പറ്റി പോയ തെറ്റ് ഇനി ഒരിക്കലും സംഭവിക്കില്ലെന്നും സാന്‍ഡ്ര പറയുന്നു. ബിഗ് ബോസില്‍ നിന്നും രണ്ടാഴ്ച പുറത്ത് പോയതിന് ശേഷം തങ്ങള്‍ പരസ്പരം കത്തുകള്‍ കൈമാറിയിട്ടുണ്ടെന്ന കാര്യവും സംസാരത്തിനിടെ സാന്‍ഡ്ര വെളിപ്പെടുത്തി. ആരും അറിയാതെയായിരുന്നു ഈ കത്ത് കൈമാറ്റം. സുജോ ആണ് തനിക്ക് ആദ്യം കത്ത് തന്നത്. സാന്‍ഡി, ഐ മിസ് യൂ… എന്നായിരുന്നു കത്തിലെ ആദ്യ വാചകം.പരസ്പരം പ്രോത്സാഹിപ്പിക്കുന്ന വാക്കുകളാണ് കത്തിലുണ്ടായിരുന്നത്. നിന്നെ വേറെ ആരും കെട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ കെട്ടിക്കോളം എന്ന് പോലും സുജോ പറഞ്ഞിരുന്നതായി സാന്‍ഡ്ര പറയുന്നു. നിന്റെ ഔദാര്യം എനിക്ക് വേണ്ട എന്നായിരുന്നു അന്ന് താന്‍ നല്‍കിയ മറുപടി എന്നും സാന്‍ഡ്ര പറഞ്ഞു.
Leave a Comment