ബിഗ് ബോസിൽ കഴിഞ്ഞ ദിവസം ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്ലി ടാസ്കാണ് നടന്നത്. വീറും വാശിയും നിറഞ്ഞ വീക്ക്ലി ടാസ്കിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റന്‍സി ടാസ്കിലും മത്സരിക്കുക. എന്നാൽ ഇനിയങ്ങോട്ടുള്ള വീക്ക്ലി ടാസ്കുകളില് ഒരു പ്രത്യേകതയുണ്ട്. ലക്ഷ്വറി ബജറ്റിനൊപ്പം ഓരോ മത്സരാർഥികൾക്കും ലഭിക്കുന്ന പോയന്റുകൾ ഈ വാരം മുതല്‍ പന്ത്രണ്ടാം ആഴ്ച വരെയുള്ള വീക്ക്ലി ടാസ്കുകളില് ഉൾപ്പെടുത്തും. അങ്ങനെ ഏറ്റവുമധികം പോയിന്റ് നേടുന്ന വ്യക്തി നേരിട്ട് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് ബിഗ് ബോസിന്റെ വാഗ്ദാനം. അതിനാൽ തന്നെ കഴിഞ്ഞ മത്സരത്തിനേക്കാൾ വാശി കൂടിയതായിരുന്നു ഇത്തവണത്തെ ലക്ഷ്വറി ബജറ്റ് ടാസ്ക്.
ആക്ടീവിറ്റി ഏരിയയില്‍ ഒരു സ്വര്‍ണഖനി തയ്യാറാക്കി വെച്ചിരുന്നു. അതില്‍ നിന്നും സ്വര്‍ണങ്ങളും രത്നങ്ങളും കുഴിച്ചെടുക്കുകയായിരുന്നു ടാസ്ക്. ബസര്‍ അടിക്കുമ്പോള്‍ ഓടിച്ചെന്ന് ആക്ടിവിറ്റി ഏരിയയിലേക്കുള്ള വാതിലില്‍ ആദ്യം തൊടുന്ന രണ്ട് പേര്‍ക്ക് ‘ഖനി’യില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ‘സ്വര്‍ണ്ണ’വും ‘രത്നങ്ങളും’ എടുക്കാമായിരുന്നു. ഒരാള്‍ക്ക് മത്സരത്തില്‍ എത്രതവണ വേണമെങ്കിലും പങ്കെടുക്കാമായിരുന്നു. സുജോ എല്ലാത്തവണയും പ്രവേശനം നേടിയപ്പോള്‍ സൂരജും ഷാജിയും അമൃത-അഭിരാമി സഹോദരിമാരും ഓരോ തവണ മാത്രം പ്രവേശനം നേടിയ്ത.
ഇതിനിടെ രഘുവും രജിത്തും പുറത്ത് സുജോയുടെ സ്വര്‍ണ്ണം സൂക്ഷിച്ചു വെയ്ക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇരുവർക്കും താന്‍ നേടിയ സ്വർണത്തിൽ നിന്നും അല്പം പങ്കുവെക്കുകയും ചെയ്തു. ഒടുവില്‍ ബിഗ് ബോസ് ഫലം പ്രഖ്യാപിക്കുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് സുജോ ആണെന്നും ഏറ്റവും കുറവ് പോയിന്റുകള്‍ നേടിയത് പാഷാണം ഷാജി ആണെന്നും പറഞ്ഞു.
.
Post Your Comments