
2020 ജനുവരി 10 ന് റിലീസ് ചെയ്ത ചിത്രമാണ് അജയ് ദേവ്ഗൺ നായകനായ തൻഹാജി. ഈ ചിത്രം ഇപ്പോഴും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ത്തിരിക്കുകയാണ്.
വിദേശത്തെ ആദ്യ ആഴ്ച കളക്ഷൻ പ്രകാരം ബാഹുബലി – ദി ബിഗിനിംഗ് (2015) നേടിയ റെക്കോഡ് തകര്‍ത്തിരിക്കുകയാണ് ‘തൻഹാജി’ . ബാഹുബലി ദി ബിഗിനിംഗ് വിദേശത്ത് ഒരു ലക്ഷം ഡോളർ മാത്രമാണ് ശേഖരിച്ചത്, തൻഹാജി ആദ്യ ആഴ്ചയിൽ 2,320,000 ഡോളർ വിദേശ വിപണിയിൽ ശേഖരിച്ചു.
സൂപ്പർ ഹിറ്റ് ചിത്രമായ ഉറിക്ക് ഒരു വർഷത്തിന് ശേഷമാണ് തൻഹാജി റിലീസ് ചെയ്തത്. ഉറി 244 കോടി രൂപ സമാഹരിച്ചപ്പോള്‍ തൻഹാജി ബോക്‌സോഫീസിൽ 250 കോടി.
മുംബൈ നെറ്റ് ഗ്രോസേഴ്‌സിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ‘തൻഹാജി’ നേടി. ബ്ലോക്ക്ബസ്റ്റർ സിനിമയായ ബാഹുബലി 2 – ദി കൺക്ലൂഷന് പിന്നിൽ മാത്രമാണ് ഈ സിനിമ . ആമിർ ഖാൻ നായകനായ ദംഗൽ, പികെ, ടൈഗർ സിന്ദാ ഹായ് എന്നിവയെയും ‘തൻഹാജി’ പിന്നിലാക്കി
അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, കാജോൾ എന്നിവരുൾപ്പെടെ എല്ലാ അഭിനേതാക്കൾക്കും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ‘തൻഹാജി’ മാറി.
Post Your Comments