ഭാവിയിലെ സിനിമാ കാഴ്ച്ചപാടുകളെക്കുറിച്ച് തുറന്നു പറഞ്ഞു നടി കീര്‍ത്തി സുരേഷ്. ഗ്ലാമര്‍ റോളുകള്‍ ചെയ്തു സിനിമയില്‍ പിടിച്ചു നില്ക്കുന്ന കാലം കഴിഞ്ഞെന്നും വ്യത്യസ്തമായ റോളുകള്‍ ഒരു നടി സ്വീകരിച്ചാല്‍ മാത്രമേ അവര്‍ക്ക് സിനിമയില്‍ ഭാവിയുള്ളൂവെന്നും ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ കീര്‍ത്തി സുരേഷ് പറയുന്നു.പക്കാ കൊമെഴ്സിയല്‍ സിനിമയില്‍ വെറുതെ നായകന്റെ നിഴലായി വരാന്‍ താല്പര്യമില്ലെന്നും കീര്‍ത്തി വ്യക്തമാക്കുന്നു
‘മഹാനടി’ പോലെ ഒരു സിനിമ അപൂര്‍വ്വ ഭാഗ്യമാണ്. അതുചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായിരിക്കും. അത്തരം ഒരു സിനിമയ്ക്കായി എന്നും കാത്തിരിക്കാനാവില്ല. എല്ലാ രീതിയിലുമുള്ള സിനിമകള്‍ ചെയ്യണം. പക്കാ കൊമെഴ്സിയല്‍ സിനിമയായാല്‍ പോലും എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളായിരിക്കണം. അല്ലാതെ ഇനി മുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്ന് നിര്‍ബന്ധം പിടിക്കാനാവില്ല.
എന്റെ പരിധിയും പരിമിധിയുമെല്ലാം പ്രേക്ഷകര്‍ക്കറിയാം. ഗ്ലാമര്‍ എന്ന് പറയുന്നത് ഇന്ന് സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ഗ്ലാമര്‍ കൊണ്ട് പിടിച്ചു നില്ക്കുന്ന കാലമൊക്കെ മാറി. ഗ്ലാമറിന് അപ്പുറം നില്ക്കുന്ന വ്യത്യസ്തമായ റോളുകള്‍ ചെയ്യണമെന്നാണ് ആഗ്രഹം’
‘
Post Your Comments