CinemaGeneralMollywoodNEWS

ഒരാള്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ കൈകകാലുകള്‍ വിറച്ചിരുന്നു, മറ്റൊരാള്‍ക്ക് കാരവന്‍ പോലും വേണ്ട : യുവ താരങ്ങളെക്കുറിച്ച് ദിവ്യ പിള്ള

പൃഥ്വിരാജിനൊപ്പം ‘ഊഴ’ത്തില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ കൈയ്യും കാലും വിറക്കുണ്ടായിരുന്നു

മലയാളത്തിലെ യുവ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി ദിവ്യ പിള്ള. ഊഴം എന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചതാണ് ജീവിതത്തിലെ ഏറ്റവും ടെന്‍ഷന്‍ നിറഞ്ഞ നിമിഷമെന്ന് ദിവ്യ പറയുന്നു. ഏറ്റവും സാധാരണക്കാരനായ നടന്‍ ടോവിനോ തോമസ്‌ ആണെന്നും കാരവാനില്‍ ഒന്നും കയറി ഇരിക്കുന്ന നടനല്ല ടോവിനോയെന്നും അത്ര ഫ്രണ്ട്ലി ആണെന്നും ദിവ്യ പറയുന്നു.

‘മലയാളത്തിലെ മുന്‍നിര യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഫഹദ്, പൃഥ്വിരാജ്, ടോവിനോ ഓരോരുത്തരും ഓരോ പാഠപുസ്തകങ്ങളാണ്. ഇവരെല്ലാം സൂപ്പര്‍ താരങ്ങള്‍ ആണെങ്കിലും എല്ലാവരും നമ്മളെ കൂളാക്കാന്‍ ശ്രമിക്കുന്നവരാണ്. ആദ്യ സിനിമ ഫഹദിനൊപ്പമാണ് അയാള്‍ ഞാനല്ല, പൃഥ്വിരാജിനൊപ്പം ‘ഊഴ’ത്തില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ കൈയ്യും കാലും വിറക്കുണ്ടായിരുന്നു. പക്ഷെ ഷൂട്ട്‌ തുടങ്ങും മുന്‍പേ പുള്ളിക്കാരന്‍ വന്നു കമ്പനിയായി. ടോവിനോ ആള് കൂളാണ്. സൂപ്പര്‍ കൂളന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാം. സെറ്റില്‍ എപ്പോഴും ലൈവായിട്ടുണ്ടാകും. കാരവാനിലൊന്നും അധികം കയറി ഇരിക്കുന്ന ആളല്ല . കുറെ ദിവസം കഴിഞ്ഞു പുള്ളിയെ കണ്ടാലും ഇന്നലെ കണ്ടു പിരിഞ്ഞ പോലെയാകും പെരുമാറുക’.

shortlink

Related Articles

Post Your Comments


Back to top button