സംവിധായകനേക്കാള്‍ വലിയ നേട്ടങ്ങളാണ് ലാല്‍ എന്ന ആക്ടര്‍ മലയാള സിനിമയില്‍ സ്വന്തമാക്കിയത്, സംസ്ഥാന പുരസ്കാരങ്ങളുടെ നിറവിലും ലാല്‍ കഥാപാത്രങ്ങള്‍ തിളങ്ങുമ്പോള്‍ താന്‍ ഒരിക്കലും വില്ലന്‍ കഥാപാത്രങ്ങള്‍ സ്വീകരിക്കില്ലെന്ന് തുറന്നു പറയുകയാണ് ലാല്‍,അതിന്റെ കാരണം തന്‍റെ മകള്‍ ആണെന്നും ലാല്‍ പറയുന്നു. ‘കളിയാട്ടം’ സിനിമയ്ക്ക് ശേഷം ആ ടൈപ്പ് നെഗറ്റീവ് വേഷങ്ങള്‍ ചെയ്തിട്ടില്ലെന്നും രഞ്ജിത്ത് മമ്മൂട്ടി ചിത്രമായ ബ്ലാക്കിലെ വേഷം തന്നെ നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിച്ചതാണെന്നും ലാല്‍ പറയുന്നു.
‘കളിയാട്ടം’ എന്ന സിനിമയില്‍ വില്ലന്‍ ചെയ്തെങ്കിലും പിന്നീട് വില്ലന്‍ റോളുകള്‍ ഞാന്‍ നിരസിക്കുകയായിരുന്നു. അതിന്റെ കാരണം എന്റെ മകള്‍ തന്നെയാണ്. അവള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ സിനിമ കണ്ടിട്ട് അവളുടെ കൂട്ടുകാരി ചോദിച്ചു ‘നിന്റപ്പന്‍ ഇത്രയ്ക്ക് ദുഷ്ടനാണോ’ അത് എന്റെ മകളെ വല്ലാതെ സങ്കടപ്പെടുത്തി,അത് അവള്‍ വന്നു എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ വില്ലന്‍ വേഷങ്ങള്‍ ഒഴിവാക്കുന്നത്. പിന്നീട് ചെയ്ത ‘ബ്ലാക്ക്’ എന്ന സിനിമയിലെ വില്ലന്‍ വേഷം എന്നെ അടിച്ചേല്‍പ്പിച്ചതാണ്. ഞാന്‍ നിര്‍മ്മിച്ച സിനിമ കൂടിയായിരുന്നു അത്, രഞ്ജിത്തിനോടുള്ള സൗഹൃദത്തിന്റെ പുറത്ത് ചെയ്ത റോളാണ്. ആ വേഷം അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് രഘുവരനെയായിരുന്നു. പക്ഷെ അദ്ദേഹത്തിന് എന്തോ തിരക്കായതിനാല്‍ അതിലെ വില്ലന്‍ വേഷം എന്നോട് ചെയ്യാന്‍ പറയുകയായിരുന്നു’
Post Your Comments