സുധി കോപ്പ എന്ന നടന് ഏതൊരു സംവിധായകന്റെയും വിശ്വാസമാണ്. കൊടുക്കുന്ന റോള്‍ മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കും എന്നതിന്റെ വിശ്വാസം. ആ വിശ്വാസം സുധി കോപ്പ തെറ്റാതെ തുടരുമ്പോള്‍ അവസരം ചോദിച്ചു വാങ്ങിയ തന്റെ ആദ്യ സിനിമക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന സിനിമയില്‍ താന്‍ എവിടെയാണെന്ന് തനിക്ക് പോലും അറിയില്ല എന്നാണ് സുധി കോപ്പയുടെ തുറന്നു പറച്ചില്. സുരേഷ് ഗോപി, മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പ്രണയവര്‍ണങ്ങള്‍’ ആയിരുന്ന സുധി കോപ്പയുടെ ആദ്യ ചിത്രം.
‘എന്റെ അച്ഛന് നാടകട്രൂപ്പ് ഉണ്ടായിരുന്നു. അച്ഛന്റെ കൂടെ നടന്നാണ് അഭിനയമൊക്കെ കാണുന്നത്. പിന്നെ സിനിമ ക്രേസായി. ഒരു ഘട്ടത്തില്‍ ഈ സിനിമാ പ്രാന്ത് അങ്ങോട്ട് മൂത്തു. അതോടെ ചാന്‍സ് അന്വേഷിച്ച് നടക്കാന്‍ തുടങ്ങി. അന്നത്തെ രൂപമൊക്കെ കണ്ടാല്‍ ആരും അവസരം തരില്ല. ചിലര്‍ ഉപദേശിച്ച് വിടും. ഈ ശരീരം വെച്ച് അഭിനയിക്കാന്‍ നടക്കാതെ വേറെ ജോലി ചെയ്തു ജീവിക്കാന്‍ പറയും. ഓരോ ഓഡിഷന് പോകുമ്പോഴും നല്ല സുന്ദരന്മാരെയാണ് കാണുന്നത്. പക്ഷെ എനിക്ക് അപകര്‍ഷതാബോധം ഒന്നും ഉണ്ടായിരുന്നില്ല. നല്ല ആത്മവിശ്വാസമായിരുന്നു. സിനിമയില്‍ മുതലാളിമാര്‍ മാത്രം പോരല്ലോ വീട്ടുപണിക്കാരും വേണ്ടേ എന്ന രീതിയില്‍ ആശ്വസിക്കും. ‘പ്രണയ വര്‍ണ്ണങ്ങള്‍’ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്നിട്ടുണ്ട്. കാമ്പസില്‍ നടക്കുന്ന കുറെ പേരുണ്ടല്ലോ ചുവന്ന ഷര്‍ട്ടൊക്കെ ഇട്ടിട്ടു. അതില്‍ ഒരാളായി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ഞാന്‍ ആദ്യമായി മുഖം കാണിച്ച സിനിമ എന്നൊക്കെ പറയാമെങ്കിലും തിയേറ്ററില്‍ എന്റെ മുഖം എനിക്ക് പോലും കാണാന്‍ പറ്റിയില്ല’
Post Your Comments