തമിഴ്നാട്ടിൽ ഏറെ ആരാധകരുള്ള താരമാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്, താരത്തിന്റെതായി പുറത്ത് വരുന്ന കുറിപ്പുകളും ചിത്രങ്ങളും അടക്കമുള്ളവ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.
ഇത്തവണ രജനികാന്തിന്റെയും ഭാര്യ ലതയുടെയും വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഫോട്ടോ പങ്കുവച്ചത് മകൾ സൗന്ദര്യയാണ്.
തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഉത്സവമാക്കാറുണ്ട്, മകൾ സൗന്ദര്യ പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
സൂപ്പർതാരമായ രജനികാന്തിന്റെയും ലതയുടെയും മുപ്പത്തിയൊമ്പതാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 1981ലാണ് രജനികാന്തും ലതയും വിവാഹിതരായത്.
അമ്മയും അച്ഛനും അതിരില്ലാത്ത സ്നേഹം എന്നാണ് സൗന്ദര്യ വിവാഹ ഫോട്ടോയോടൊപ്പം ചേർത്തരിയ്ക്കുന്നത്.
Post Your Comments