സംഗീത ലോകത്ത് ആരാധകര്‍ ഏറെയുള്ള ഗായികയാണ് ഡഫി. സംഗീത പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു ആലാപന രംഗത്ത് നിന്നും മാറി നില്ക്കുന്നു എന്ന വെളിപ്പെടുത്തല്‍ താരം നടത്തിയത്. തന്റെ ജീവിതത്തിലുണ്ടായ നടുക്കുന്ന അനുഭവമാന് അതിനു പിന്നിലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഡഫി. സംഗീതത്തോട് വിട പറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുമ്ബോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
താന്‍ ബലാത്സംഗത്തിന് ഇരയായെന്നും മയക്കുമരുന്നു കുത്തിവെച്ച് ദിവസങ്ങളോളം തന്നെ പൂട്ടിയിട്ടു എന്നുമാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഡഫി പറയുന്നത്. താന്‍ അതിനെ അതിജീവിച്ചെന്നും ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ സമയം എടുത്തു എന്നും ഇന്‍സ്റ്റഗ്രാമിലൂടെ താരം കുറിക്കുന്നു.
‘ഇത് എഴുതണോ എന്ന് എത്ര തവണ ഞാന്‍ ആലോചിച്ചെന്ന് നിങ്ങള്‍ക്ക് അനുമാനിക്കാന്‍ മാത്രമേ കഴിയൂ. ഇത് പറയാന്‍ ഇപ്പോഴാണ് പറ്റിയ സമയം എന്ന് എനിക്ക് ഉറപ്പില്ല. എന്തുകൊണ്ടാണ് ഇത് പറയാന്‍ എനിക്ക് തോന്നുന്നതെന്നും. എനിക്ക് വിശദീകരിക്കാനാവില്ല. എനിക്ക് എന്താണ് സംഭവിച്ചതെന്നും എവിടേക്കാണ് ഞാന്‍ അപ്രത്യക്ഷയായതെന്നും അത് എന്തിനാണെന്നും നിങ്ങളില്‍ പലരും ചിന്തിക്കുന്നുണ്ടാകും. എന്നെ ഒരു ജേണലിസ്റ്റ് കാണാന്‍ വന്നിരുന്നു. അദ്ദേഹത്തോട് ഞാന്‍ എല്ലാം പറഞ്ഞു. അദ്ദേഹം വളരെ ദയാലുവായിരുന്നു. അതുകൊണ്ടാണ് അവസാനം ഞാന്‍ സംസാരിച്ചത്. ദയവായി എന്നെ വിശ്വസിക്കണം. ഞാന്‍ ഇപ്പോള്‍ ഓക്കെയാണ്, സുരക്ഷിതയാണ്. സത്യം എന്തെന്നാല്‍, ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടു. മയക്കുമരുന്നുകുത്തിവെച്ച് ദിവസങ്ങളോളം തടവിലാക്കപ്പെട്ടു. തീര്‍ച്ചയായും ഞാന്‍ അതിന് അതിജീവിച്ചു. എന്നാല്‍ അതിന് സമയമെടുത്തു. ഇത് പറയാന്‍ എളുപ്പമല്ല. കഴിഞ്ഞ ദശാബ്ദത്തിലെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എന്റെ ഹൃദയത്തില്‍ വീണ്ടും പ്രസന്നത കൊണ്ടുവരാന്‍ ആഗ്രഹിക്കുകയായിരുന്നു. ഇപ്പോള്‍ എന്നില്‍ സൂര്യന് പ്രകാശിക്കുന്നുണ്ട്. ഞാന്‍ എന്തുകൊണ്ടാണ് എന്റെ ദുഃഖം പ്രകടിപ്പിക്കാന്‍ ശബ്ദം ഉപയോഗിച്ചില്ല എന്ന് അത്ഭുതപ്പെടുന്നുണ്ടാകും. എന്റെ കണ്ണില്‍ ദുഃഖം ലോകത്തെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ഹൃദയം തകര്ന്നിരിക്കുമ്ബോള് പാട്ടുപാടുന്നത് എങ്ങനെയാണ്. പതിയെ അതിലെ മുറിവുകള്‍ മാഞ്ഞു.’ ഡഫി കുറിച്ചു.
Post Your Comments