CinemaGeneralKollywoodLatest NewsNEWS

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു കാര്യമാണ്’ ; ചുംബനരംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് രേഖ

ചുംബനരംഗം ചിത്രീകരിക്കുന്നതിനായി കമലോ സംവിധായകന്‍ കെ. ബാലചന്ദറോ തന്നോട് അനുവാദം ചോദിച്ചില്ല

ഒരു വർഷം മുമ്പുള്ള നടി രേഖയുടെ അഭിമുഖവും അതിനകത്തെ കമൽ ഹാസനെക്കുറിച്ചുള്ള പരാമർശവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. രേഖയുടെ അഭിമുഖത്തിൽ  പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിൽ കമല്‍ ഹാസൻ സമ്മതം ഇല്ലാതെ തന്നെ ചുംബിച്ചു എന്ന് പറയുന്നതാണ് ഇപ്പോൾ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ചിത്രത്തിലെ ചുംബനരംഗം ചിത്രീകരിക്കുന്നതിനായി കമലോ സംവിധായകന്‍ കെ. ബാലചന്ദറോ തന്നോട് അനുവാദം ചോദിച്ചില്ലെന്നും രേഖ പറയുന്നു. ഈ ഭാഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കമലിനെതിരേ വിമര്‍ശനം ശക്തമായി.

ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുകയാണ് രേഖ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേഖ പ്രതികരിച്ചിരിക്കുന്നത്.

‘വിവാദത്തിലൂടെ പ്രശസ്തി നേടേണ്ട ആവശ്യം തനിക്കില്ല, പലരും എന്നോട് ഇതെക്കുറിച്ച് വിളിച്ച് ചോദിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇത് വലിയ ചര്‍ച്ചയായതിന് പിന്നിലെ കാരണം വ്യക്തമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു കാര്യമാണ്. ചുംബനരംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് എന്റെ അനുവാദം വാങ്ങിയിരുന്നില്ല എന്നത് ശരിയാണ്. പക്ഷേ ആ രംഗം സിനിമയില്‍ നന്നായി വന്നു. വിവാദത്തിന്റെ പേരില്‍ എനിക്ക് പ്രശസ്തി ആവശ്യമില്ല. സിനിമയും വെബ് സീരിസുമായി എനിക്ക് ഒരുപാട് ജോലികളുണ്ട്’- രേഖ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button