ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യയില്‍ വിപുലമായ ആരാധകവൃന്ദം സൃഷ്ടിച്ച താരമാണ് റാണ ദഗുബാട്ടി. ‘ഹാത്തി മേരേ സാത്തി’ യാണ് താരത്തിന്റെ പുതിയ ചിത്രം. ഇതിലെ കഥാപാത്രത്തിനായി വലിയ രീതിയിലുള്ള കായികാധ്വാനമാണ് താന്‍ ചെയ്തതെന്നാണ് റാണ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഒരു കാടിനെ സംരക്ഷിച്ചുകൊണ്ടുപോകുന്ന കഥാപാത്രമാണ് ചിത്രത്തില്‍ റാണയുടേത്. ഈ കഥാപാത്രത്തിനായി നന്നായി മെലിയണമെന്ന് സംവിധായകന്‍ പ്രഭു സോളമന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.
30 കിലോയോളമാണത്രേ റാണയ്ക്ക് ‘ഹാത്തി മേരേ സാത്തി’ക്കായി കുറയ്‌ക്കേണ്ടി വന്നത്. ‘കഥാപാത്രത്തിനെ കാണുമ്പോള്‍ തന്നെ അത്രയും ഓര്‍ഗാനിക് ആയിരിക്കണമെന്ന് പ്രഭു സാര്‍ പറഞ്ഞിരുന്നു. പക്ഷേ ഇത്രയധികം വണ്ണം കുറയ്ക്കുകയെന്നത് എനിക്കൊട്ടും എളുപ്പമായിരുന്നില്ല. ഒന്നാമത് ഞാന്‍ ശാരീരികമായി സൈസ് ഉള്ളൊരാളാണ്. എന്നെ മെലിഞ്ഞ ഒരാളായി തോന്നണമെങ്കില്‍ എന്തുമാത്രം പാടുപെടണം..’- റാണ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം തന്നെ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടന്‍ മെലിഞ്ഞിരിക്കുന്നതെന്നും, വിദേശത്ത് പോയി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നുമെല്ലാമായിരുന്നു പ്രചരിച്ചിരുന്നത്. അസുഖങ്ങളൊന്നുമില്ല അത്തരം വാര്‍ത്തകള്‍ സത്യമല്ല എന്ന് മാത്രമായിരുന്നു വിവാദങ്ങള്‍ വന്ന സമയത്ത് റാണ നല്‍കിയിരുന്ന വിശദീകരണം.
Post Your Comments