CinemaGeneralLatest NewsMollywoodNEWS

മെലിഞ്ഞ് മെലിഞ്ഞ് പൃഥ്വിയുടെ പോക്ക് ഇതെങ്ങോട്ടാണ് ; ആശങ്കയിൽ ആരാധകർ

ഏകദേശം 30 കിലോയോളം ഭാരം അദ്ദേഹം ചിത്രത്തിനായി ഇതുവരെ കുറച്ചത്.

ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി ശാരീരികമായ തയാറെടുപ്പിലാണ് നടൻ പൃഥ്വിരാജ്. ശരീരഭാരം കുറച്ച്, താടിയും മുടിയും നീട്ടി, കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം നജീബ് എന്ന കഥാപാത്രത്തിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ മെലിഞ്ഞ ശരീരത്തിലുള്ള പൃഥ്വിയുടെ പുതിയൊരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മെലിഞ്ഞ് മെലിഞ്ഞ് താരത്തിന്റെ പോക്ക് ഇതെങ്ങോട്ടാണെന്നാണ് ആരാധകരുടെ ചോദ്യം. കാരണം പൃഥ്വിയുടെ ഇപ്പോഴത്തെ രൂപത്തിൽ അവർ അൽപം ആശങ്കയിലാണ്.

ഏകദേശം 30 കിലോയോളം ഭാരം അദ്ദേഹം ചിത്രത്തിനായി ഇതുവരെ കുറച്ചത്. എന്നാൽ താരം പറയുന്നത് ഇത്തരമൊരു സാഹസം എടുക്കാൻ താൻ ആരെയും നിർബന്ധിക്കില്ല എന്നും ഇത് അപകടകരമാണ് എന്നുമാണ്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു.

സാധാരണ സിനിമയ്ക്ക് വേണ്ടി മസിൽ വെയ്ക്കുന്നതും അൽപം തടി കുറയ്ക്കുന്നതുമൊക്കെ ആസ്വദിക്കാറുണ്ട്. എന്നാൽ ആടുജീവിതത്തിന് വേണ്ടിയുള്ള മേക്കോവർ ഒരു തമാശയേയല്ല എന്നും പൃഥ്വിരാജ് പറയുന്നു. ബ്ലെസിയാണ് ആടുജീവിതത്തിന്റെ സംവിധായകൻ.

shortlink

Related Articles

Post Your Comments


Back to top button