ജഗതി ശ്രീകുമാര്‍ എന്ന നടന്റെ സിനിമയോടുള്ള ആത്മസമര്‍പ്പണത്തെക്കുറിച്ച് തുറന്നു പറഞ്ഞു മാമുക്കോയ. ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘മഴവില്‍ക്കാവടി’ എന്ന സിനിമയുടെ ചിത്രീകരണ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു കൊണ്ടായിരുന്നു മമ്മുക്കോയ പഴകാല സിനിമാ വിശേഷം പങ്കുവെച്ചത്. ‘മഴവില്‍ക്കാവടി’ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിന്റെ അവസാന ഭാഗം ചന്ദ്രന്‍ കുളത്തിലാണെന്ന് കരുതി എല്ലാവരും അതിലേക്ക് എടുത്തു ചാടുന്ന ഒരു സീനാണ് പ്ലാന്‍ ചെയ്തത്. പുലര്‍ച്ചെ നാല് മണിക്ക് ചിത്രീകരിച്ച ഷോട്ടില്‍ ജഗതി ശ്രീകുമാര്‍ മാത്രമാണ് അഴുക്ക് നിറഞ്ഞ തോട്ടിലേക്ക് എടുത്തു ചാടാന്‍ തയ്യാറായത്. ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് മാമുക്കോയ പറയുന്നു.
‘കാവടിയാട്ടം എന്ന സിനിമയിൽ ജഗതി ശ്രീകുമാർ കുളത്തിലേക്ക് ചാടുന്ന രംഗം ചിത്രീകരിച്ചത് പുലർച്ചെ നാലുമണിക്കാണ്, എന്നോട് ചോദിച്ചപ്പോൾ ഞാൻ അതിനു കഴിയില്ലെന്ന മറുപടിയാണ് നൽകിയത്, പക്ഷെ ജഗതി ശ്രീകുമാർ രാവെന്നോ പകലെന്നോ ഇല്ലാതെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന നടനാണ് അതുകൊണ്ടു തന്നെ അഴുക്ക് നിറഞ്ഞ തോട്ടിൽ നാലോളം ടേക്കുകൾ എടുത്തു കൊണ്ടായിരുന്നു ജഗതി ശ്രീകുമാർ ആ സീൻ പൂർത്തീകരിച്ചത്”.സിനിമയ്ക്കപ്പുറമുള്ള വ്യക്തി ബന്ധങ്ങളിൽ ഞാന്‍ ഏറ്റവും സൗഹൃദം സൂക്ഷിച്ച നടന്മാരിൽ ഒരാളായിരുന്നു ജഗതി ശ്രീകുമാർ’
Post Your Comments