മലയാളികളുടെ പ്രിയതാരം മമ്മൂക്ക മുഖ്യമന്ത്രിയായി എത്തുന്നു, വൺ എന്ന ചിത്രത്തിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എത്തുകയാണ് താരം. കടയ്ക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
മലയാള സിനിമയിലെ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സാധാരണമായികഴിഞ്ഞു. ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച കേരള മുഖ്യമന്ത്രിയായി എത്തുന്ന മമ്മൂട്ടിയെക്കുറിച്ചാണ്.
മലയാള സിനിമയിൽ മുഖ്യമന്ത്രിയാകും മുൻപ് തന്നെ തമിഴിലും തെലുങ്കിലും മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിട്ടിട്ടുണ്ട് എന്നതാണ് കൗതുകം.1995ൽ പുറത്തിറങ്ങിയ മക്കൾ ആട്ച്ചി എന്ന ആർ.കെ സെൽവമണി ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യം മുഖ്യമന്ത്രിയായത്. സേതുപതിഎന്ന കഥാപാത്രമായി അഭിനയിച്ച ചിത്രം വൻ ഹിറ്റായിരുന്നു.
സന്തോഷ് വിശ്വനാഥന്‍ ഒരുക്കുന്ന വണ്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷം. ഈ ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി ആകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ താന്‍ ഈ പ്രൊജക്റ്റ് ഉപേക്ഷിക്കുമായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു, കഴിഞ്ഞവർഷം വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്ര എന്ന സിനിമയിലൂടെ ആന്ധ്രയുടെ ഹൃദയം കവർന്ന മുഖ്യനായും മമ്മൂട്ടി മാറി , അങ്ങനെ തമിഴിലും തെലുങ്കിലും മുഖ്യമന്ത്രിയായ മമ്മൂട്ടി ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു.
കടക്കൽ ചന്ദ്രനായി മമ്മൂട്ടിയെത്തുന്ന ചിത്രത്തിൽ ചിത്രത്തില്‍ ബോബി സഞ്ജയാണ് തിരക്കഥ. ഗോപി സുന്ദറിന്റെ സംഗീതവും ആര്‍ വൈദി സോമസുന്ദരത്തിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റ് കൂട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Post Your Comments