
പുതുതലമുറക്ക് ഏറെ പ്രിയങ്കരനായ പാട്ടുകാരനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. പാട്ടുകളെ തന്റെതായ ശൈലിയിൽ പാടുന്ന ഈ ഗായകൻ തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറും ഉണ്ട്. എന്നാൽ ഇപ്പോൾ ഗായകൻ വന്നിരിയ്ക്കുന്നത് വടക്കു കിഴക്കന്‍ ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായാണ് കുറിപ്പ് .
ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാൻ ഏറെ സമയം ഒന്നും ആവില്ല. മതം നമ്മളെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്നില്ല എന്ന് ‘സാരേ ജഹാൻ സെ അച്ഛാ’ എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നിൽക്കുന്നതെങ്കിൽ കാലം നമുക്ക് മാപ്പു തരില്ല.
മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും, തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമായെന്നും തീ കത്തിക്കുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കണമെന്നും ഹരീഷ് തന്റെ ഫേസ്ബുക്കിൽ കുറിയ്ച്ചു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
Post Your Comments