
അഭിനിയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന നടനാണ് ഫഹദ് ഫാസിൽ, എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മികച്ച നടനെന്ന് പേരെടുത്ത താരം താൻ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലെയും പ്രകടനം മികച്ചതാക്കി തീർക്കുന്ന നടൻ കൂടിയാണ്.
മലയാളത്തിലെ സൂപ്പർ താരം ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ എബി വര്‍ഗീസ് സംവിധാനം ചെയ്ത് നാല് വര്‍ഷം മുന്‍പ് തീയേറ്ററുകളിലെത്തിയ ചിത്രമാണ് ‘മണ്‍സൂണ്‍ മാംഗോസ്’. ഇപ്പോഴിതാ ഈ ചിത്രം വീണ്ടും തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 20നാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. ചാനല്‍ ഫൈവ് റിലീസ്, സ്നേഹ റിലീസ് എന്നിവരാണ് വിതരണം.
വൻ ബജറ്റിൽ അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയില്‍ ഒരു സംവിധാനമോഹിയായ ചെറുപ്പക്കാരന്റെ വേഷത്തിലായിരുന്നു ഫഹദ്. ഡേവിഡ് പള്ളിക്കല്‍ എന്ന ഡി പി പള്ളിക്കലായാണ് ഫഹദ് എത്തിയത്.
Post Your Comments