CinemaGeneralLatest NewsNEWS

ക്രെയിന്‍ എന്റെ മേല്‍ പതിക്കുകയായിരുന്നു ഇതിലും ഭേദം; ഇന്ത്യൻ 2 സെറ്റിലെ അപകടത്തിൽ പ്രതികരണവുമായി ഷങ്കർ

ഈ ട്വീറ്റ് 'അടക്കാനാവാത്ത ദു:ഖത്തോടെയാണ്

ക്രെയിന്‍ എന്റെ മേല്‍ പതിക്കുകയായിരുന്നു ഇതിലും ഭേദം; ഇന്ത്യൻ 2 സെറ്റിലെ അപകടത്തിൽ പ്രതികരണവുമായി ഷങ്കർ

ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 സിനിമാ ഷൂട്ടിങ്ങിനിടെ ക്രെയിൻ മറിഞ്ഞ് മൂന്നുപേർ മരണപ്പെട്ടിരുന്നു, സഹസംവിധായകൻ കൃഷ്ണ (34), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.

ചിത്രീകരണത്തിനായുള്ള തയാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെ ഉള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്.

1996 ൽ ഷങ്കർ തന്നെ സംവിധാനം ചെയ്ത ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർഭാഗമായാണ് ‘ഇന്ത്യൻ 2’ ചിത്രീകരണം തുടങ്ങിയത്.

എന്നാലിപ്പോൾ ആദ്യമായി പ്രതികരണവുമായി ശങ്കർ രം​ഗത്തെത്തിയിരിക്കുകയാണ്,അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്താതിരുന്നതെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍നിന്ന് വ്യക്തമാക്കുന്നുണ്ട്.

ഈ ട്വീറ്റ് ‘അടക്കാനാവാത്ത ദു:ഖത്തോടെയാണ് . എന്റെ അസിസ്റ്റന്റിനെയും ക്രൂവിനെയും നഷ്ടപ്പെട്ട ആ ആ ദുരന്തത്തിന് ശേഷം ഒരു ഞെട്ടലിലായിരുന്നു ഞാന്‍. ഉറക്കമില്ലാത്ത രാത്രികളാണ് കടന്നുപോയത്. തലനാരിഴയ്ക്കാണ് ആ ക്രെയിനില്‍നിന്ന് അന്ന് ഞാന്‍ രക്ഷപെട്ടത്. ക്രെയിന്‍ എന്റെ മേല്‍ പതൊട്ടുള്ള അനുശോചനവും പ്രാര്‍ഥനകളും അറിയിക്കുന്നു’, ഷങ്കര്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button