CinemaGeneralMollywoodNEWS

സംയുക്ത അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ല അത് അവരുടെ ഇഷ്ടം: ബിജു മേനോന്‍

ഞാനും സംയുക്തയും ഒരുമിച്ച് അഭിനയിച്ചാല്‍ ഞങ്ങളുടെ മകന്റെ കരിയര്‍ ആര് നോക്കും എന്ന ഒരു പ്രശ്നം വരും

വിവാഹത്തോടെ മലയാളി പ്രേക്ഷകര്‍ക്ക് നഷ്ടമായ മികച്ച നടിയായിരുന്നു സംയുക്ത വര്‍മ്മ.സത്യന്‍ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളില്‍’ നായിക വേഷം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന സംയുക്ത വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയത്. മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം  തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ സംയുക്ത ബിജുമേനോനെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം സംയുക്ത അഭിനയിക്കെണ്ടെന്നു തങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് ബിജു മേനോന്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

‘സംയുക്ത അഭിനയിക്കുമോ ഇല്ലയോ എന്നുള്ളത് ഞങ്ങളുടെ പേഴ്സണല്‍ കാര്യമാണ്. സംയുക്ത തല്‍ക്കാലം സിനിമയില്‍ അഭിനയിക്കണ്ട എന്നത് ഞാനും സംയുക്തയും ഒന്നിച്ച്  എടുത്ത തീരുമാനം തന്നെയാണ്. ഞാനും സംയുക്തയും ഒരുമിച്ച് അഭിനയിച്ചാല്‍ ഞങ്ങളുടെ മകന്റെ കരിയര്‍ ആര് നോക്കും എന്ന ഒരു പ്രശ്നം വരും. സാധാരണ ഒരു ഓഫീസ് ജോലി പോലെ കാലത്ത് ഒന്‍പത് മണിക്ക് പോയി വൈകുന്നേരത്ത് അഞ്ചു മണിക്ക് വരുന്ന ഒരു പ്രൊഫഷനല്ല സിനിമ. ഒരു മാസം ഒരു സ്ഥലത്ത്അടുത്ത മാസം വേറെ ഒരു സ്ഥലത്ത് അങ്ങനെയുള്ള ഒരു മേഖലയാണ്. അപ്പോള്‍ മകന്റെ ലൈഫിനെ അത് ബാധിക്കും അത് കൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെയും  സ്നേഹം കിട്ടാതെ പോകരുത് എന്നൊക്കെയുള്ള ഒരു തീരുമാനത്തില്‍ നിന്നായിരുന്നു സിനിമയില്‍ നിന്നുള്ള സംയുക്തയുടെ പിന്മാറ്റം. സംയുക്തയ്ക്ക് ഇനി എപ്പോള്‍ വേണേലും തിരിച്ചു വരാനുള്ള ഫ്രീഡം ഉണ്ട്. സംയുക്ത അഭിനയിക്കുന്നതില്‍ യാതൊരു വിധമായ എതിര്‍പ്പും എനിക്ക് ഇല്ല. അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്തയാണ്’

shortlink

Related Articles

Post Your Comments


Back to top button